സ്റ്റേ ​ചെ​യ്യ​ണം: പി.​ജെ.​ ജോ​സ​ഫ്
Monday, November 29, 2021 10:34 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യ്ക്കാ​യി പ്രാ​ഥ​മി​ക വി​ജ്ഞാ​പ​നം ന​ട​ത്തി​യി​ട്ടു​ള്ള മാ​സ്റ്റ​ർ​പ്ലാ​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ മ​ന്ത്രി എം.​വി.​ ഗോ​വി​ന്ദ​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ്റ്റ​ർ​പ്ലാ​നി​ൽ അ​പ്രാ​യോ​ഗി​ക​മാ​യ പ​ല പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ത്തി​നാ​യി ഒ​ട്ടേ​റെ ബൈ​പാ​സു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്.
പ​ഴ​യ റോ​ഡു​ക​ൾ വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ്രാ​യോ​ഗി​ക​മാ​യി ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ബൈ​പാ​സു​ക​ൾ നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ ടൗ​ണി​ലു​ള്ള പ​ഴ​യ റോ​ഡു​ക​ളും പു​തു​താ​യി നി​ർ​മി​ച്ച ബൈ​പാ​സു​ക​ളും 24 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് മാ​സ്റ്റ​ർ​പ്ലാ​നി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. മു​ത​ല​ക്കോ​ടം ബൈ​പാ​സ് പോ​ലെ ഒ​ട്ടും പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത ഏ​താ​നും പു​തി​യ ബൈ​പാ​സു​ക​ളും നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ​ല​തും നി​ർ​മി​ക്കേ​ണ്ട​ത്.
മാ​സ്റ്റ​ർ​പ്ലാ​നി​ലെ സോ​ണ​ൽ റ​ഗു​ലേ​ഷ​നി​ലും മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ട്. പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ​പ്ലാ​ൻ അ​തേ​പ​ടി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. പ്രാ​ഥ​മി​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ഭൂ​മി മ​ര​വി​പ്പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ക്ലേ​ശ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു പു​റ​മെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​യ്ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.