നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് പി​ടി​ച്ചു: 182 ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ്
Tuesday, November 30, 2021 10:26 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ​യും നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കു​ക​ളു​ടെ​യും വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ രൂ​പീ​ക​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ സം​യു​ക്ത പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി.
പ​രി​ശോ​ധ​ന​യി​ൽ 89 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കു​ക​ളും ഡി​സ്പോ​സി​ബി​ൾ സാ​ധ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. 182 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. തൊ​ടു​പു​ഴ​യി​ൽ 28 ക​ട​ക​ളി​ൽനി​ന്ന് 20 കി​ലോ, ക​ട്ട​പ്പ​ന​യി​ൽ 16 ഇ​ട​ങ്ങ​ളി​ൽനി​ന്ന് പ​ത്ത് കി​ലോ, അ​ടി​മാ​ലി​യി​ൽ 25 ക​ട​ക​ളിലായി നാ​ല് കി​ലോ, നെ​ടു​ങ്ക​ണ്ട​ത്ത് 27 ഇ​ട​ങ്ങ​ളി​ൽ നി​ന്ന് 15കി​ലോ, കു​മ​ളി​യി​ൽ 60 സ്ഥാ​പ​ന​ങ്ങ​ളി​ൽനിന്ന് 40 കി​ലോ എ​ന്നി​ങ്ങ​നെ​യാ​ണ് നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി കൂ​ടി​യ​ത്. മൂ​ന്നാ​റി​ൽ 26 ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ തൃ​പ്തി​ക​ര​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
റ​വ​ന്യു, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ്, ശു​ചി​ത്വ മി​ഷ​ൻ, ഹ​രി​ത​കേ​ര​ളം പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ട്ട ആ​റ് സ്ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.