വി​ഷ​ൻ അ​ടി​മാ​ലി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി
Wednesday, December 1, 2021 10:38 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​നെ കാമ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന വി​ഷ​ൻ അ​ടി​മാ​ലി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​തോ​ടെ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മ​തി​യു​ടെ​യും അ​ടി​മാ​ലി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
നി​ർ​മാ​ണോ​ദ്ഘാ​ട​നം അ​ഡ്വ. എ. ​രാ​ജ എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 32 കാ​മ​റ​ക​ൾ ആ​ദ്യ​ഘ​ട്ട​മാ​യി ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കും. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും. അ​ടി​മാ​ലി​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടി​മാ​ലി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​ധീ​ർ പ്ര​സം​ഗി​ച്ചു.