മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ വ​ണ്ടി​പെ​രി​യാ​ർ സ​ന്ദ​ർ​ശി​ച്ചു
Thursday, December 2, 2021 10:22 PM IST
കു​മളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് രാ​ത്രി​യി​ൽ തു​റ​ന്നുവി​ട്ട​തി​നെത്തുട​ർ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ വ​ണ്ടി​പ്പെ​രി​യാ​റി​ലെ​ത്തി സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. രാ​ത്രി​യി​ൽ ജ​ലം തു​റ​ന്നു വി​ടു​ന്ന​തി​നെത്തുട​ർ​ന്ന് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി. ദ്രു​ത​ക​ർ​മ സേ​ന, ജീ​വ​ന​ക്കാ​രു​ടെ സം​ഘം എ​ന്നി​വ മു​ഖേ​ന ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കും.

സ്ഥി​രം അ​നൗ​ണ്‍​സ്മെ​ന്‍റിനു​ള്ള സം​വി​ധാ​നം ഒ​രു​ക്കാ​നും പ്ര​ദേ​ശ​ത്ത് വെ​ളി​ച്ചം ഉ​റ​പ്പാ​ക്കാ​നും എ​സ്റ്റേ​റ്റ് റോ​ഡ് തു​റ​ക്കാ​നും തീ​രു​മാ​നി​ച്ചു.

പോ​ലീ​സി​ന്‍റെ​യും എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെയും ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി​യു​ടെ​യും സം​ഘം മേ​ഖ​ല​യി​ൽ ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രി പ​രി​ശോ​ധി​ച്ചു. വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ല​ക്ട​ർ ഷീ​ബ ജോ​ർ​ജ്, ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ഉ​മ്മ​ർ, വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം.​ ഉ​ഷ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, എ​സ്.​പി. രാ​ജേ​ന്ദ്ര​ൻ, ഇ​റി​ഗേ​ഷ​ൻ ചീ​ഫ് എ​ഞ്ചി​നി​യ​ർ അ​ല​ക്സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പെ​മു​ണ്ടാ​യി​രു​ന്നു.