സൗ​ന്ദ​ര്യംന​ഷ്ട​പ്പെ​ട്ട് കാ​ഞ്ഞാ​ർ വാ​ട്ട​ർഷെ​ഡ് തീംപാ​ർ​ക്ക്
Sunday, December 5, 2021 10:33 PM IST
അ​റ​ക്കു​ളം: കേ​ന്ദ്രഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പു​ഴ​യോ​ര സൗ​ന്ദ​ര്യ​വ​ത്കര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ഞ്ഞാ​റി​നു സ​മീ​പം നി​ർ​മി​ച്ചി​രി​ക്കു​ന്ന വാ​ട്ട​ർ​ഷെ​ഡ് തീം ​പാ​ർ​ക്ക് അ​വ​ഗ​ണ​ന​യു​ടെ നേ​ർ​ക്കാ​ഴ്ച. കാ​ടു പി​ടി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന പാ​ർ​ക്ക് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യും പേ​റി തൊ​ടു​പു​ഴ-പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് നി​ലനി​ൽ​ക്കു​ക​യാ​ണ്.

അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ക​വാ​ട​മാ​യ കാ​ഞ്ഞാ​റി​ൽ പു​ഴ​യു​ടെ തീ​ര​ത്താ​യി 2015-ൽ ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കാ​ഞ്ഞാ​ർ വാ​ട്ട​ർ​ഷെ​ഡ് തീം ​പാ​ർ​ക്കാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന​ത്.
ജി​ല്ല​യി​ലേ​ക്ക് ക​ട​ന്നുവ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന തീം ​പാ​ർ​ക്കാ​ണ് കാ​ടു​പി​ടി​ച്ച് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ന്ന​ത്.

ഇ​ടു​ക്കി​യി​ലേ​ക്ക് എ​ത്തു​ന്ന വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്കും മ​റ്റും പു​ഴ​യി​ൽ നി​ന്നു​ള്ള കാ​റ്റേ​റ്റ് വൃ​ക്ഷ​ത്ത​ണ​ലി​ൽ വി​ശ്ര​മി​ക്കാ​ൻ ത​ക്ക വി​ധ​ത്തി​ലു​ള്ള പാ​ർ​ക്കാ​യി​രു​ന്നു ഇ​വി​ടെ നി​ർ​മി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​റ​ങ്ങി ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ കാ​ടും പ​ട​ലും പി​ടി​ച്ച് പാ​ർ​ക്ക് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. പ​ന്ത്ര​ണ്ട് ല​ക്ഷം മു​ട​ക്കി ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച​താ​ണെ​ങ്കി​ലും പാ​ർ​ക്കി​ൽ ഒ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും നി​ല​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
ഇ​വി​ടെ​യെ​ത്തു​ന്ന ആ​ളു​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ത​ന്നെ അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടി​ല്ല. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഇ​ല്ല. സ​മീ​പ​വാ​സി​ക​ൾ കു​ളി​ക്കാ​നും തു​ണി ക​ഴു​കാ​നും പോ​കാ​നാ​യാ​ണ് പാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ങ്കി​ലും നി​ര​വ​ധി യാ​ത്ര​ക്കാ​ർ വാ​ഹ​നം നി​ർ​ത്തി ഇ​വി​ടെ വി​ശ്ര​മ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ടു​പി​ടി​ച്ച​തോ​ടെ ആ​ളു​ക​ൾ ഇ​വി​ടെ ഇ​റ​ങ്ങാ​താ​യി. ഭ​ക്ഷ​ണ​വു​മാ​യി വ​രു​ന്ന​വ​ർ അ​ത് ക​ഴി​ച്ച​തി​നു ശേ​ഷം മാ​ലി​ന്യ​ങ്ങ​ൾ പാ​ർ​ക്കി​ൽ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്നു.

സാ​മൂ​ഹ്യ​വി​രു​ദ്ധ​രും ഇ​വി​ടം താ​വ​ള​മാ​ക്കു​ന്നു​ണ്ട്. വൈ​കു​ന്നേ​ര​മാ​യാ​ൽ മ​ദ്യ​പാ​നി​ക​ളു​ടെ കേ​ന്ദ്ര​മാ​കും ഇ​വി​ടം. മ​ദ്യ​പി​ച്ച ശേ​ഷം കു​പ്പി​യും ഗ്ലാ​സും പാ​ർ​ക്കി​ൽ ത​ന്നെ നി​ക്ഷേ​പി​ക്കു​ന്നു. മ​ല​ങ്ക​ര-ത്രി​വേ​ണി പ്ര​ക്യ​തി സൗ​ഹ്യ​ദ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ത​യാ​റാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ക്കി​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.