പോ​സ്റ്റ് ഓ​​ഫീ​​സ് മാ​​ർ​​ച്ച് ന​​ട​​ത്തി
Sunday, December 5, 2021 10:35 PM IST
കു​​മ​​ളി: വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു പ്രോ​​ജ​​ക്ട് ആ​​ൻ​​ഡ് ക​​ണ്‍​സ്ട്ര​​ക്‌​ഷ​​ൻ വ​​ർ​​ക്കേ​​ഴ്സ് യൂ​​ണി​​യ​​ൻ പീ​​രു​​മേ​​ട് ഏ​​രി​​യ ക​​മ്മ​​ിറ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​മ​​ളി പോ​​സ്റ്റ് ഓ​​ഫീ​​സ് മാ​​ർ​​ച്ചും ധ​​ർ​​ണ​​യും സം​​ഘ​​ടി​​പ്പി​​ച്ചു. യൂ​​ണി​​യ​​ൻ ജി​​ല്ല സെ​​ക്ര​​ട്ട​​റി ജി. ​​വി​​ജ​​യാ​​ന​​ന്ദ് പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സി​​പി​​എം അ​​മ​​രാ​​വ​​തി ലോ​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി പി. ​​രാ​​ജ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യൂ​​ണി​​യ​​ൻ ഏ​​രി​​യ സെ​​ക്ര​​ട്ട​​റി പി.​​എ. ജേ​​ക്ക​​ബ്, തേ​​ക്ക​​ടി ലോ​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി എ​​ൻ. സാ​​ബു, ഏ​​രി​​യ ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ കെ. ​​ജെ. ദേ​​വ​​സ്യ, കെ.​എം. സി​​ദ്ദി​​ഖ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ക​ട്ട​പ്പ​ന ന​ഗ​രസ​ഭ​യി​ൽ ഭ​ര​ണസ്തം​ഭ​ന​മെ​ന്ന്

ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ ഭ​ര​ണസ​മ​ിതി കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും ഗ്രൂ​പ്പു​ക​ളി​യു​ടെ​യും വേ​ദി​യാ​യി അ​ധ​പ്പ​തി​ച്ചെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ (എം) ​ജി​ല്ല പ്ര​സി​ഡ​ന്‍റ് ബി​ജു ഐ​ക്ക​ര ആ​രോ​പി​ച്ചു.
ക​ട്ട​പ്പ​ന​യി​ലെ ട്രാ​ഫി​ക്ക് സം​വി​ധാ​നം പാ​ടെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ റോ​ഡു​ക​ൾ ത​ക​ർ​ന്ന് ഏ​റെ ദ​യ​നീ​യ സ്ഥി​തി​യി​ലാ​ണ്. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ താ​റു​മാ​റാ​യി. വ​ഴി​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വീ​ടു​ക​ളി​ൽ എ​ത്തി ശേ​ഖ​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ന​ട​ക്കു​ന്നി​ല്ല. ഭ​ര​ണ സ​മി​തി​യും സെ​ക്ര​ട്ട​റി​യും ത​മ്മി​ൽ ശീ​ത യു​ദ്ധ​മാ​ണെ​ന്നും ബി​ജു ആ​രോ​പി​ച്ചു.