ബി​ല്ല് മാ​റി​ന​ൽ​കി​യി​ല്ല; വി​ജി​ല​ൻ​സി​ന് പ​രാ​തി
Monday, January 17, 2022 10:36 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ പണികൾ പൂ​ർ​ത്തീ​ക​രി​ച്ച് ബി​ല്ല് ന​ൽ​കി​യെ​ങ്കി​ലും യ​ഥാ​സ​മ​യം മാ​റി ന​ൽ​കാ​തെ മ​നഃ​പൂ​ർ​വം വ​ച്ചു​താ​മ​സി​പ്പി​ക്കു​ക​യാ​ണെ​ന്നു കാ​ണി​ച്ച് ക​രാ​റു​കാ​ര​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ഗ​ര​സ​ഭ​യി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി​യ ക​രാ​റു​കാ​ര​നെ​യാ​ണ് ബി​ല്ല് മാ​റി​ന​ൽ​കാ​തെ മാ​സ​ങ്ങ​ളാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. ഇ​തോ​ടെ പൊ​റു​തി​മു​ട്ടി​യ അ​ദ്ദേ​ഹം പ​രാ​തി​ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​നാ​കു​ക​യാ​യി​രു​ന്നു. ബി​ല്ല് മാ​റി​കി​ട്ടാ​ൻ വൈ​കു​ന്ന​തു​മൂ​ലം ന​ഗ​ര​സ​ഭ​യി​ലെ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ക​രാ​റു​കാ​ർ മ​ടി​ക്കു​ക​യാ​ണ്.

ഓ​രോ വാ​ർ​ഡി​ലും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യ്ക്കാ​യി പ്ര​തി​വ​ർ​ഷം 20 ല​ക്ഷം രൂ​പ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വ​ർ​ക്കു​ക​ൾ സ്പി​ൽ​ഓ​വ​റാ​യ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി എ​ട്ടു​ല​ക്ഷ​ത്തോ​ളം രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ ഓ​രോ വാ​ർ​ഡി​ലും ന​ട​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ക​യാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.