ക​ർ​ഷ​കദ്രോ​ഹ ബി​ൽ തി​രു​ത്ത​ണം: പി.​സി. തോ​മ​സ്
Wednesday, January 19, 2022 10:56 PM IST
തൊ​ടു​പു​ഴ: ഏ​ലം, തേ​യി​ല, കാ​പ്പി, റ​ബ​ർ എ​ന്നീ കൃ​ഷി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന നി​യ​മ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​മൂ​ലം മാ​റ്റു​ക​യാ​ണെ​ന്നും പു​തി​യ നി​യ​മ​ങ്ങ​ൾ അ​ടു​ത്ത പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ കൊ​ണ്ടു​വ​രാ​ൻ പോ​വു​ക​യാ​ണെ​ന്നും അ​വ ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മ​ല്ലെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ് പ​റ​ഞ്ഞു.

പു​തി​യ നി​യ​മ​ത്തി​ന്‍റെ ഡ്രാ​ഫ്റ്റ് ക​ഴി​ഞ്ഞ 10ന് ​വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ആ​ക്ഷേ​പ​ങ്ങ​ളു​ള്ള​ത് 21ന് ​മു​ന്പ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ബ​ന്ധ​പ്പെ​ട്ട​വ​രും ആ​ക്ഷേ​പ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ടീ ​ബോ​ർ​ഡ്, കോ​ഫി ബോ​ർ​ഡ്, റ​ബ​ർ ബോ​ർ​ഡ് എ​ന്നി​വ​യു​ടെ പ്ര​സ​ക്തി കു​റ​യ്ക്കാ​നും അ​ധി​കാ​രം കേ​ന്ദ്ര​സ​ർ​ക്കാ​ർ കൈ​യ​ട​ക്കാ​നും ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പി.​സി. തോ​മ​സ് ആ​രോ​പി​ച്ചു.

സി​റ്റിം​ഗ് റ​ദ്ദാ​ക്കി

തൊ​ടു​പു​ഴ: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് നാ​ളെ തൊ​ടു​പു​ഴ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്താ​നി​രു​ന്ന സി​റ്റിം​ഗ് കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് റ​ദ്ദാ​ക്കി​യ​താ​യി ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. റി​പ്പോ​ർ​ട്ട്, റി​പ്പോ​ർ​ട്ടി​ൻ​മേ​ലു​ള്ള ആ​ക്ഷേ​പം തു​ട​ങ്ങി​യ​വ ത​പാ​ൽ വ​ഴി​യോ ഇ-​മെ​യി​ൽ വ​ഴി​യോ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് അ​യ​യ്ക്കാം. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഇ- ​മെ​യി​ൽ [email protected]