വാ​ട്ട​ർ ഓ​ഡി​റ്റിം​ഗ് ആ​രം​ഭി​ച്ചു
Wednesday, January 19, 2022 10:56 PM IST
മു​ത​ല​ക്കോ​ടം: സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ രാ​ഷ്ട്രീ​യ ആ​വി​ഷ്കാ​ർ സ​പ്താ​ഹ് 2021 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ല​ക​ണം എ​ന്ന പേ​രി​ൽ വാ​ട്ട​ർ ഓ​ഡി​റ്റിം​ഗ് ആ​രം​ഭി​ച്ചു. സ്കൂ​ളി​ലെ ഒ​ൻ​പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മു​ൻ രാ​ഷ്ട്ര​പ​തി ഡോ.​എ.​പി.​ജെ.​അ​ബ്ദുൾ ക​ലാ​മി​ന്‍റെ ജ​ൻ​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ഇ​ൻ സ്കൂ​ൾ ഓ​ഫ് മാ​ത്ത​മാ​റ്റി​ക്സും എ​ൻ​സി​ആ​ർ​ടി​യും സം​യു​ക്ത​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തൊ​ടു​പു​ഴ ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മു​ത​ല​ക്കോ​ടം സ്കൂ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കു​ട്ടി​ക​ൾ വീ​ടു​ക​ളി​ലും സ്കൂ​ളി​ലു​മാ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഡാ​ന്‍റി ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ എ​ൽ​സ പി.​ ജോ​ർ​ജ്, ജോ​ബി​ൻ​സ് മാ​ത്യു, ജോ​സ് ഏ​ബ്ര​ഹാം, പു​ഷ്പ മാ​ത്യു, രേ​ഷ്മ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രും പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ൽ നീ​ട്ടി

തൊ​ടു​പു​ഴ: വാ​ട്ട​ർ അ​ഥോ​റി​റ്റി പി​എ​ച്ച് സ​ബ് ഡി​വി​ഷ​നു കീ​ഴി​ൽ​വ​രു​ന്ന ബി​പി​എ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ല്ലാ​വ​ർ​ഷ​വും ജ​നു​വ​രി​യി​ൽ ബി​പി​എ​ൽ ആ​നു​കൂ​ല്യം പു​തു​ക്കി ന​ൽ​കി​വ​രു​ന്ന സേ​വ​നം കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് മാ​ർ​ച്ച് 31 വ​രെ നീ​ട്ടി. ടോ​ക്ക​ണ്‍ രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ 50 എ​ണ്ണ​വും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ അ​ഞ്ചു വ​രെ 50 എ​ണ്ണ​വു​മാ​യി നി​ജ​പ്പെ​ടു​ത്തി. ഫോ​ണ്‍ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9188127933.