വൈ​ക്കോ​ൽ വി​ത​ര​ണ​ത്തി​ൽ ത​ട്ടി​പ്പെ​ന്നു പ​രാ​തി
Wednesday, January 19, 2022 10:56 PM IST
നെ​ടു​ങ്ക​ണ്ടം: ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണ​ത്തി​നാ​യി മി​ൽ​മ എ​ത്തി​ച്ച വൈ​ക്കോ​ലി​ൽ ത​ട്ടി​പ്പെ​ന്നു പ​രാ​തി. ക്ഷീ​ര​ക​ർ​ഷ​ക​ർ ത​ട്ടി​പ്പ് പി​ടി​കൂ​ടി. പ​ച്ച​ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ലേ​ക്ക് മി​ൽ​മ സ​ബ്സി​ഡി നി​ര​ക്കി​ൽ എ​ത്തി​ച്ച വൈ​ക്കോ​ലി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. 5080 കി​ലോ ക​ച്ചി​യെ​ന്ന് ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തി എ​ത്തി​ച്ച ക​ച്ചി സം​ശ​യംതോ​ന്നി ക​ർ​ഷ​ക​ർ തൂ​ക്കി​യ​പ്പോ​ഴാ​ണ് 1131 കി​ലോ​യു​ടെ തൂ​ക്ക​ക്കു​റ​വ് ക​ണ്ടെ​ത്തി​യ​ത്. 3949 കി​ലോ ക​ച്ചി മാ​ത്ര​മാ​ണ് ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. കഴിഞ്ഞ ദിവസമാണ് ത​മി​ഴ്നാ​ട്ടി​ലെ രാ​മ​നാ​ട് എ​ന്ന സ്ഥ​ല​ത്തുനി​ന്നും ക​ച്ചി​യെ​ത്തി​യ​ത്. വേ ​ബ്രി​ഡ്ജി​ൽ തൂ​ക്കം നോ​ക്കി​യ ര​സീ​തി​ലും വാ​ഹ​ന​ത്തി​ന്‍റെ തൂ​ക്ക​വും ക​ച്ചി​യു​ടെ തൂ​ക്ക​വും ചേ​ർ​ത്ത് 11,880 എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ക​ച്ചി ഇ​റ​ക്കി​യ​ത് ക്ഷീ​രോ​ദ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ചി​ല കെ​ട്ടു​ക​ൾ എ​ടു​ത്ത​പ്പോ​ൾ തൂ​ക്കം കു​റ​വാ​യി തോ​ന്നി​യ​തോ​ടെ സം​ഘ​ത്തി​ന്‍റെ ത്രാ​സ് എ​ത്തി​ച്ച് ക​ച്ചി​ക്കെ​ട്ടു​ക​ൾ തൂ​ക്കി നോ​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു കെ​ട്ടി​ന് 31.9 കി​ലോ വേ​ണ്ട സ്ഥാ​ന​ത്ത് 16 കി​ലോ മു​ത​ൽ 31 കി​ലോ വ​രെ മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത് 159 ക​ച്ചി കെ​ട്ടു​ക​ളാ​ണ്. വ്യ​ത്യ​സ്ത തൂ​ക്ക​ങ്ങ​ളി​ൽ ക​ച്ചി​ക്കെ​ട്ടു​ക​ൾ എ​ത്തി​ച്ച​തി​ൽ വ​ൻ അ​ഴി​മ​തി​യു​ണ്ടെ​ന്നാ​ണ് പ​രാ​തി. മു​ൻവ​ർ​ഷ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ക​ച്ചി​ക്കെ​ട്ടു​ക​ൾ തൂ​ക്കി​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞവ​ർ​ഷം വ​ന്ന ലോ​ഡും തൂ​ക്കം നോ​ക്കാ​തെ​യാ​ണ് ഇ​റ​ക്കി​യ​ത്. ഇ​ത്ത​വ​ണ ക​ർ​ഷ​ക​രും സം​ഘ​ത്തി​ന്‍റെ ഭ​ര​ണസ​മി​തി​യും ചേ​ർ​ന്ന് തൂ​ക്കം നോ​ക്കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ മി​ൽ​മവ​ഴി ഒ​രുകി​ലോ ക​ച്ചി​ക്ക് എ​ട്ടു​രൂ​പ സ​ബ്സി​ഡി ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞവ​ർ​ഷം ഒ​രുകെ​ട്ട് ക​ച്ചി​ക്ക് 230 രൂ​പ ചി​ല​വാ​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ വി​ല നി​ശ്ച​യി​ച്ച് എ​ത്തി​യി​ട്ടി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

സം​ഘം പ്ര​സി​ഡ​ന്‍റ് ബാ​ബു, ബോ​ർ​ഡ് മെ​ന്പ​ർ ഷാ​ജി, വാ​ർ​ഡ് മെ​ന്പ​ർ ലി​നി​മോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 159 ക​ച്ചി​ക്കെ​ട്ടു​ക​ളും തൂ​ക്കംനോ​ക്കി പ​രി​ശോ​ധി​ച്ച​ത്. പ​ച്ച​ടി​യി​ൽ മാ​ത്രം മൂ​ന്ന് ലോ​ഡ് ക​ച്ചി​യാ​ണ് ഇ​റ​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ക​ണ​ക്കുകൂ​ട്ടി​യാ​ൽ ജി​ല്ല​യി​ൽ ഇ​റ​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് ക​ച്ചി​യി​ൽ ന​ട​ത്തു​ന്ന വ​ൻ ക്ര​മ​ക്കേ​ട് വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രു​വാ​ൻ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.