ഏലം വിലയിടിവ്: കിസാൻ സഭ നി​വേ​ദ​നം ന​ൽ​കി
Saturday, January 22, 2022 10:39 PM IST
തൊ​ടു​പു​ഴ: ഏ​ലം വി​ല​യി​ടി​വ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ന് നി​വേ​ദ​നം ന​ൽ​കി. ഏ​ല​ക്കാ​യ് ലേ​ല​ത്തി​നു മാ​ത്ര​മാ​യി സ്പൈ​സ​സ് ബോ​ർ​ഡ് നി​ശ്ചി​ത തു​ക മാ​റ്റി​വ​യ്ക്കു​ക​യും വി​പ​ണി വി​ല​യി​ൽ ത​ക​ർ​ച്ച​യു​ണ്ടാ​കു​ന്പോ​ൾ താ​ങ്ങു​വി​ല സ​ബ്സി​ഡി​യാ​യി ന​ൽ​കി ഏ​ലം ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ദാ​ശി​വ​ൻ, സെ​ക്ര​ട്ട​റി ടി.​സി. കു​ര്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.