ഉ​പ്പു​ത​റ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്നു
Sunday, January 23, 2022 10:28 PM IST
ഉ​പ്പു​ത​റ: വി​ല്ലേ​ജ് ഓ​ഫീ​സ് പൊ​ളി​ച്ചു​നീ​ക്കി ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും പു​തി​യ സ്മാ​ർ​ട്ട് വി​ല്ലേ​ജോ​ഫീ​സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. നി​ർ​മി​തി​ക്കാ​ണ് സ്മാ​ർ​ട്ട് വി​ല്ലേ​ജോ​ഫീ​സി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല.

ഉ​പ്പു​ത​റ ടൗ​ണി​ലാ​യി​രു​ന്നു വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. കെ​ട്ടി​ടം ശോ​ച്യാ​വ​സ്ഥ​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ളി​ച്ചു​നീ​ക്കി പു​തി​യ​തു നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്മാ​ർ​ട്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ്പു​ത​റ വി​ല്ലേ​ജ് ഓ​ഫീ​സി​നും ഫ​ണ്ട​നു​വ​ദി​ച്ചു. എ​ന്നാ​ൽ, ഭൂ​മി​യി​ല്ലാ​ത്ത​തി​നാ​ൽ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി വേ​ണം പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ.
വി​ല്ലേ​ജ് ഓ​ഫീ​സ് പ​ഞ്ചാ​യ​ത്ത് ക്വാ​ർ​ട്ടേ​ഴ്സ് പ​ടി​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു.

ഉ​പ്പു​ത​റ ടൗ​ണി​ൽ​നി​ന്നും 50 രൂ​പ ഓ​ട്ടോ​റി​ക്ഷ​ക്കൂ​ലി കൊ​ടു​ത്താ​ണി​പ്പോ​ൾ ആ​ളു​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തു​ന്ന​ത്. മാ​ർ​ച്ച് 31ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്. ത​റ​ക്ക​ല്ലു​പോ​ലും ഇ​ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​മി​ല്ല. അ​ടി​യ​ന്ത​ര​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.