ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം സ്വ​യം ഏ​റ്റെ​ടു​ത്ത് ജ​ന​ങ്ങ​ൾ
Sunday, January 23, 2022 10:54 PM IST
തൊ​ടു​പു​ഴ: ഞാ​യ​റാ​ഴ്ച ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​ര​ണ മ​നോ​ഭാ​വ​ത്തോ​ടെ ജ​ന​ങ്ങ​ൾ.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യാ​ണ് ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. വി​വാ​ഹം, മ​ര​ണം, ആ​ശു​പ​ത്രി പോ​ലെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന​വ​രാ​യി​രു​ന്നു യാ​ത്ര​യ്ക്കാ​യി വീ​ടു​വി​ട്ടു പു​റ​ത്തി​റ​ങ്ങി​യ​ത്.

സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​ന്നും​ത​ന്നെ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. കെ ​എ​സ്ആ​ർ​ടി​സി ഏ​താ​നും ദീ​ർ​ഘ​ദു​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും ബേ​ക്ക​റി​ക​ളും തു​റ​ന്നി​രു​ന്നു. പാ​ൽ, പ​ഴം, പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ളും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു.

ഏ​താ​നും ഹോ​ട്ട​ലു​ക​ളും പാ​ഴ്സ​ൽ മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു. തീ​യ​റ്റ​റു​ക​ളും ബാ​റു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ പു​ല​ർ​ച്ചെ​മു​ത​ൽ പോ​ലീ​സ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ യാ​ത്ര​ചെ​യ്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

മാ​സ്ക് ധ​രി​ക്കാ​ത്ത​തു​ൾ​പ്പെ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. അ​ടു​ത്ത ഞാ​യ​റാ​ഴ്ച​യും ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.