ദേ​വി​കു​ളം താ​ലൂ​ക്ക് ഓ​ഫീ​സ് ഇ-​ഓ​ഫീ​സാ​യി
Thursday, January 27, 2022 10:25 PM IST
മൂ​ന്നാ​ർ: ദേ​വി​കു​ളം താ​ലൂ​ക്ക് ഓ​ഫീ​സ് ഇ- ​ഓ​ഫീ​സാ​യി. ഇ- ​ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ഫ​യ​ലു​ക​ളു​ടെ ന​ട​പ​ടി​യും സേ​വ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​താ​ണ് ഇ- ​ഓ​ഫീ​സ്. ദേ​വി​കു​ളം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഓ​ണ്‍ ലൈ​നാ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഭൂ​മി കൈ​യേ​റ്റ​ത്തി​ന്‍റെ​യും വ്യാ​ജ​രേ​ഖ​ക​ളു​ടെ​യും പേ​രി​ൽ നി​ര​ന്ത​രം ആ​ക്ഷേ​പം ഉ​യ​രു​ന്ന താ​ലൂ​ക്ക് ഓ​ഫീ​സാ​ണ് ദേ​വി​കു​ളം. ഫ​യ​ലു​ക​ൾ കാ​ണാ​താ​കു​ന്ന​തും വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും പ​തി​വാ​യ​തി​നാ​ൽ ഇ​നി​മു​ത​ൽ ഇ​ത് കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. താ​ലൂ​ക്ക് ഓ​ഫീ​സി​ലെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും ല​ളി​ത​വു​മാ​ക്കാ​ൻ പു​തി​യ സം​വി​ധാ​നം സ​ഹാ​യി​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ഷാ​ഹി​ന രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​വും ന​ട​ന്നു.