കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​ക്കു​ന്നു; വ്യാ​പാ​രി​ക​ൾ ദു​രി​ത​ത്തി​ൽ
Thursday, January 27, 2022 10:31 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​ക്കു​ന്തോ​റും വ്യാ​പാ​രി​ക​ൾ ദു​രി​ത​ത്തി​ൽ.

കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന​തി​നാ​ൽ ജി​ല്ല​യെ സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണ​ങ്ങ​ൾ​മൂ​ലം വ്യാ​പാ​ര​മാ​ന്ദ്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​ൽ തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി​ല്ലാ​യെ​ങ്കി​ൽ വ്യാ​പാ​രി​ക​ളു​ടെ കൂ​ട്ട ആ​ത്മ​ഹ​ത്യ​ക്ക് കേ​ര​ളം സാ​ക്ഷി​യാ​കേ​ണ്ടി​വ​രു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വ്യാ​പാ​രി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച പ​ല ഇ​ള​വു​ക​ളും ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ട​ക, ബാ​ങ്ക് വാ​യ്പാ പ​ലി​ശ എ​ന്നി​വ​യി​ലെ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്ര​മൊ​തു​ങ്ങി.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് വാ​ട​ക ഇ​ള​വ് അ​നു​വ​ദി​ക്കു​ക, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ കെ​ട്ടി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ആ​റു​മാ​സ​ത്തെ വാ​ട​ക ഇ​ള​വ് അ​നു​വ​ദി​ക്കു​ക, വാ​യ്പ​ക​ൾ​ക്കും മ​റ്റും ആ​റു​മാ​സ​ത്തെ പ​ലി​ശ ഇ​ള​വ് അ​നു​വ​ദി​ക്കു​ക എ​ന്നി​വ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

യോഗത്തിൽ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു ത​ര​ണി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ സൈ​ര, പി.​ജി. രാ​മ​ച​ന്ദ്ര​ൻ, സാ​ലി എ​സ്. മു​ഹ​മ്മ​ദ്, പി.​അ​ജീ​വ്, ടോ​മി സെ​ബാ​സ്റ്റ്യ​ൻ, ഷെ​റീ​ഫ് സ​ർ​ഗം, ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.