അം​ഗ​പ​രി​മി​ത​ർ​ക്കാ​യി ഉ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭി​ക്കും
Friday, January 28, 2022 10:26 PM IST
തൊ​ടു​പു​ഴ: അം​ഗ​പ​രി​മി​ത​ർ​ക്കാ​യു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ക്ഷേ​മ​പ​ദ്ധ​തി​യാ​യ എ​ഡി​ഐ​പി ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി ബീ​രേ​ന്ദ്ര​കു​മാ​റി​നോ​ട് പ്ര​ത്യേ​കം അ​ഭ്യ​ർ​ഥി​ച്ച​ത​നു​സ​രി​ച്ചാ​ണ് ജി​ല്ല​യി​ലെ എ​ല്ലാ ബ്ലോ​ക്കു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അം​ഗ​പ​രി​മി​ത​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ഇ​തി​നാ​യി അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള വി​വി​ധ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന അ​ലിം​കോ എ​ന്ന ക​ന്പ​നി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും എം​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി​യും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ക്യാ​ന്പു​ക​ൾ ന​ട​ത്തി ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ക​ര​മാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​റി​ലെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​മാ​ണ് പി​ന്നീ​ട് എ​ടു​ത്ത​ത്. 31 വ​രെ പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള അം​ഗ​പ​രി​മി​ത​ർ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും തു​ട​ർ​ന്ന് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.