കു​ടി​ശി​ക: ക​ണ​ക‌്ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്കാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി
Sunday, May 15, 2022 11:00 PM IST
തൊ​ടു​പു​ഴ: കു​ടി​ശി​ക അ​ട​ച്ചു തീ​ർ​ക്കാ​ത്ത​വ​രു​ടെ ശു​ദ്ധ​ജ​ല ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി ആ​രം​ഭി​ച്ചു. സ​ർ​ക്കാ​ർ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉൗ​ർ​ജി​ത കു​ടി​ശി​ക നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് വാ​ട്ട​ർ അ​ഥോ​റി​റ്റി ക​ട​ന്ന​ത്. കൂ​ടു​ത​ൽ കു​ടി​ശി​ക​യു​ള്ള ക​ണ​ക്ഷ​നാ​ണ് ആ​ദ്യം വി​ച്ഛേ​ദി​ക്കു​ക. ഇ​തി​നാ​യി പ​ട്ടി​ക ത​യാ​റാ​ക്കി. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു വീ​ണ്ടും നോ​ട്ടി​സ് ന​ൽ​കും. തു​ട​ർ​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ച്ചു തു​ട​ങ്ങും.
ഗാ​ർ​ഹി​കേ​ത​ര, ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ളി​ൽ ന​ട​പ​ടി ഉ​ണ്ടാ​കും. പ​ല ത​വ​ണ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും കു​ടി​ശി​ക തീ​ർ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി ക​ടു​പ്പി​ക്കാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു വ​ർ​ഷ​ത്തോ​ളം ക​ണ​ക്ഷ​നു​ക​ൾ വിഛേ​ദി​ച്ചി​രു​ന്നി​ല്ല.
ഓ​രോ ഓ​ഫീ​സു​ക​ൾ​ക്കു കീ​ഴി​ലും വി​ച്ഛേ​ദി​ച്ച ക​ണ​ക്ഷ​നു​ക​ളു​ടെ വി​വ​ര​വും വ​രു​മാ​ന​ക്ക​ണ​ക്കും യ​ഥാ​സ​മ​യം ബോ​ർ​ഡി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. കു​ടി​ശി​ക അ​ട​യ്ക്ക​ണ​മെ​ന്നു ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല​ട​ക്കം വാ​ട്ട​ർ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഉ​ദ്ദേ​ശി​ച്ച വ​രു​മാ​നം ല​ഭി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യും വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്നാ​ണു നി​ർ​ദേ​ശം. ക​ണ​ക്ഷ​ൻ ഉ​ട​മ​ക​ൾ​ക്കു വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫി​സി​ൽ നേ​രി​ട്ടെ​ത്തി​യും ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യും തു​ക അ​ട​യ്ക്കാം.
ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ചി​ട്ടും പ​ണം അ​ട​യ്ക്കാ​ത്ത​വ​ർ ജ​പ്തി ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രും. ത​ക​രാ​റി​ലാ​യ വാ​ട്ട​ർ മീ​റ്റ​ർ മാ​റ്റി​വ​യ്ക്കാ​ൻ ത​യാ​റാ​കാ​ത്ത​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി വ​രും. ശു​ദ്ധ​ജ​ലം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ക​ണ്ടെ​ത്തി​യാ​ൽ പി​ഴ ഉ​ൾ​പ്പെ​ടെ ശി​ക്ഷാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. കു​ടി​ശി​ക​യു​ള്ള​വ​ർ എ​ത്ര​യും വേ​ഗം കു​ടി​ശി​ക അ​ട​ച്ചു തീ​ർ​ക്ക​ണ​മെ​ന്നും ത​ക​രാ​റി​ലാ​യ മീ​റ്റ​റു​ക​ൾ ഉ​ള്ള​വ​ർ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.