ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ; പ്ര​ഖ്യാ​പ​ന​ം മാത്രമോ?
Sunday, May 15, 2022 11:05 PM IST
`നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻചോ​ല ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി. നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ഉ​ടു​ന്പ​ൻചോ​ല​യി​ൽ സം​സ്ഥാ​ന​ത്തെ നാ​ലാ​മ​ത്തെ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ച്ച​ത്. റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ണ്ടാ​യി​രു​ന്ന 23 ഏ​ക്ക​ർ ഭൂ​മി കോ​ള​ജി​നാ​യി വി​ട്ടു ന​ൽ​കു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ നി​യ​മ സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി അ​ന്ന​ത്തെ ആ​രോ​ഗ്യമ​ന്ത്രി കെ.​കെ ഷൈ​ല​ജ ശി​ലാ​ഫ​ല​കം അ​നാ​ശ്ചാ​ദ​ന​വും ന​ട​ത്തി. വി​ദേ​ശി​ക​ളെ ആ​യുർ​വേ​ദ ചി​കി​ത്സ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​രു​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ആ​ദ്യ ഘ​ട്ട​ത്തി​ൽ 100 കി​ട​ക്കു​ക​ളു​ള്ള സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ സ​ജ്ജ​മാ​ക്കു​ക​യും പി​ന്നീ​ട് ഘ​ട്ടം ഘ​ട്ടമാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്ദാ​നം. പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്കാ​യി ര​ണ്ടു കോ​ടി അ​നു​വ​ദി​ച്ച​താ​യും അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ജോ​ലി​ക​ൾ പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഹ​രി​ത ക​ർ​മ സേ​ന വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ൽനി​ന്നു ത​രം തി​രി​ച്ച ശേ​ഷം ബാ​ക്കി​യാ​വു​ന്ന​വ ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​താ​യി ആ​രോ​പ​ണമുണ്ട്. ഇ​ടു​ക്കി​യു​ടെ ആ​രോ​ഗ്യരം​ഗ​ത്തി​ന് വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച സ്ഥ​ല​മാ​ണ് പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.