മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു; ജാ​ഗ്ര​താ​നി​ർ​ദേ​ശം തു​ട​രും
Monday, May 16, 2022 10:50 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ മ​ഴ ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പ​ല മേ​ഖ​ല​ക​ളി​ലും ഇ​ട​വി​ട്ട് മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്.
ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന​ലെ ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നാ​ൽ ഉ​ച്ച​യോ​ടെ ഇ​തു പി​ൻ​വ​ലി​ച്ച് ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ക്കി. ഇ​ന്നും നാ​ളെ​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ലോ​റേ​ഞ്ചി​ലും ഹൈ​റേ​ഞ്ചി​ലും ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ന്നു​ണ്ട്.
മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ 555.2 മി​ല്ലീ​മീ​റ്റ​ർ മ​ഴ ല​ഭി​ച്ച​താ​യാ​ണ് ക​ണ​ക്ക്. സാ​ധാ​ര​ണ 284.6 മി​ല്ലീ മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്താ​ണ് ഇ​ത്ര​യും മ​ഴ ല​ഭി​ച്ച​ത്. 95 ശ​ത​മാ​നം മ​ഴ അ​ധി​കം ല​ഭി​ച്ച​താ​യാ​ണ് ക​ണ​ക്ക്.
ഇ​തി​നി​ടെ മ​ഴ മു​ന്ന​റി​യി​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ള​ക്ട​ർ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചി​ട്ടു​ണ്ട്.