ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യം: കോ​ണ്‍​ഗ്ര​സ്
Monday, May 16, 2022 10:51 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ മാ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​മേ​ൽ കെ​ട്ടി​വ​ച്ച് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ ഭ​ര​ണ​നേ​തൃ​ത്വം. പ​ട്ട​യ​വി​ത​ര​ണ​ത്തി​ൽ വ്യാ​പ​ക​മാ​യ ക്ര​ക്കേ​ടും അ​ഴി​മ​തി​യു​മാ​ണ് ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 45000ഓ​ളം അ​പേ​ക്ഷ​ക​ർ​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യാ​നു​ണ്ട​ന്നാ​ണ് വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. പ​ത്ത് ചെ​യി​ൻ മേ​ഖ​ല​ക​ളി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലും ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്കും പ​ട്ട​യം ന​ൽ​കാ​നു​ള്ള ന​ട​പ​ടി ആ​യി​ട്ടി​ല്ല. പ​ല സ്ഥ​ല​ങ്ങ​ളി​ലും പ​ട്ട​യ​വി​ത​ര​ണ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​പ​ക​മാ​യ പ​ണ​പ്പി​രി​വ് ന​ട​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
നി​ല​വി​ലു​ള്ള ഭൂ​പ​തി​വ് ച​ട്ട​പ്ര​കാ​രം ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ ക​ഴി​യി​ല്ല. 2009ലെ ​ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​വേ​ദി​ത പി. ​ഹ​ര​ൻ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ചെ​റി​യ ക​ട​മു​റി​ക്ക് മാ​ത്ര​മേ പ​ട്ട​യം ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2019 ഓ​ഗ​സ്റ്റ് 22-ന് ​പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലും ഇ​തേ​കാ​ര്യം ചൂ​ണ്ടി​കാ​ണി​ച്ചി​ട്ടു​ണ്ട്. ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത് ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്ക്പ​ട്ട​യം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യും ആ​യി​ട്ടി​ല്ല. പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം പ​ട്ട​യം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നി​രി​ക്കെ സി​പി​ഐ​യു​ടെ പാ​ർ​ട്ടി ഓ​ഫീ​സി​ന് എ​ങ്ങ​നെ പ​ട്ട​യം ല​ഭി​ച്ചു​വെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക​ത​മാ​ക്ക​ണം.
ടു​റി​സ​ത്തി​ന്‍റെ പേ​രി​ൽ മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ളു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ നി​ർ​മാ​ണം ത​ട​യാ​ൻ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് എ​ൻ​ഒ​സി നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ വീ​ടി​ന​ല്ലാ​തെ എ​ൻ​ഒ​സി ന​ൽ​കി​ല്ലെ​ന്നു​മാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. സി​എ​ച്ച്ആ​റി​ൽ​നി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തെ ഭൂ​മി ഏ​റ്റെ​ടു​ക്കു​മെ​ന്നും ഉ​ണ്ടാ​യ ന​ഷ്ടം റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ലൂ​ടെ ഈ​ടാ​ക്കു​മെ​ന്നു​മാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ൾ മ​റ​ക്കാ​നും ജ​ന​രോ​ഷ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പെ​ടാ​നു​മാ​ണ് ഇ​ട​തു നേ​താ​ക്ക​ൾ വ്യാ​ജ​പ്ര​ചാ​ര​ണ​വു​മാ​യി ക​ട​ന്നു​വ​രു​ന്ന​തെ​ന്നും ബി​ജോ മാ​ണി ആ​രോ​പി​ച്ചു.