പെ​രു​ന്പ​ൻ​കു​ത്തി​ൽ കാ​ട്ടാ​ന ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​പ്പി​ച്ചു
Friday, May 20, 2022 10:55 PM IST
അ​ടി​മാ​ലി: പെ​രു​ന്പ​ൻ​കു​ത്തി​നു സ​മീ​പം കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. കു​ന്പ​ളി​വേ​ലി​ൽ മ​നോ​ജ്, പൂ​ക്കു​ള​ത്ത് അ​പ്പ​ച്ച​ൻ, മാ​ളി​യേ​ക്ക​ൽ ഷാ​ന്‍റി, വ​രി​ക്ക​യി​ൽ മ​ജോ, ത​റ​യി​ൽ ലി​റ്റോ, താ​ന്നി​മൂ​ട്ടി​ൽ ദേ​വ​രാ​ജ​ൻ എ​ന്നി​വ​രു​ടെ ദേ​ഹ​ണ്ഡ​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്.
വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ ഒ​റ്റ​യാ​ൻ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​ന​മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സോ​ളാ​ർ വേ​ലി​യും മ​റ്റും ത​ക​ർ​ന്ന​താ​ണ് കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങാ​ൻ കാ​ര​ണം.
മാ​ങ്കു​ള​ത്തു​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണ് പെ​രു​ന്പ​ൻ​കു​ത്തി​നു​ള്ള​ത്. ഇ​വി​ടെ കാ​ട്ടാ​ന​യെ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​യി.