മൂ​ല​മ​റ്റം വെ​ടി​വ​യ്പ്: വീ​ണ്ടും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന
Friday, May 20, 2022 10:58 PM IST
മൂ​ല​മ​റ്റം: വെ​ടി​വ​യ്പ് കേ​സി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്ത് ഇ​ന്ന​ലെ പോ​ലീ​സ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി.
വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണി​ക്ക​ൽ സ്വ​ദേ​ശി മാ​ളി​യേ​ക്ക​ൽ പ്ര​ദീ​പി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വെ​ടി​യേ​റ്റ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പ്ര​ദീ​പ് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു.
ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ പു​ന​രാ​വി​ഷ്കാ​രം ന​ട​ത്തി കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ത്.
അ​റ​ക്കു​ള​ത്തെ ത​ട്ടു​ക​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ന്ന വെ​ടി​വ​യ്പി​ൽ കീ​രി​ത്തോ​ട് സ്വ​ദേ​ശി സ​ന​ൽ സാ​ബു (34) മ​രി​ക്കു​ക​യും സു​ഹൃ​ത്ത് പ്ര​ദീ​പി​ന് (32) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത മൂ​ല​മ​റ്റം മാ​വേ​ലി പു​ത്ത​ൻ​പു​ര​യി​ൽ ഫി​ലി​പ്പ് മാ​ർ​ട്ടി​ൻ റി​മാ​ൻ​ഡി​ലാ​ണ്.
വെ​ടി​യേ​റ്റ് മ​രി​ച്ച സ​ന​ൽ സാ​ബു​വി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​ടി. ദീ​പു, ഫോ​റ​ൻ​സി​ക് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സൂ​സ​ൻ, എ​ആ​ർ ക്യാ​ന്പി​ലെ തോ​ക്ക് വി​ദ​ഗ്ധ​ൻ എ​സ്ഐ സു​നി​ൽ​ബാ​ബു, കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​നി​ൽ പ്ര​ദീ​പി​നെ ചി​കി​ത്സി​ച്ച ഡോ. ​സു​നി​ൽ ജോ​ർ​ജ് എ​ന്നി​വ​രെ സ്ഥ​ല​ത്തെ​ത്തി​ച്ചാ​യി​രു​ന്നു ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പോ​ലീ​സ് ന​ട​ത്തി​യ ന​ട​പ​ടി​ക​ൾ​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഇ​ടു​ക്കി ഡി​വൈ​എ​സ്പി എ.​ജി. ലാ​ൽ, കാ​ഞ്ഞാ​ർ സി​ഐ ഇ.​കെ. സോ​ൾ​ജി​മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.