പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, May 27, 2022 10:31 PM IST
കാ​ഞ്ഞാ​ർ: കാ​ണാ​താ​യ​യാ​ളെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​വെ​ള്ളി​യാ​മ​റ്റം പ​ടി​ഞ്ഞാ​റേ​മേ​ത്തൊ​ട്ടി ക​ണ്ണാ​ട്ടു​ശേ​രി​ൽ ര​വീ​ന്ദ്ര​ൻ (61) നെ​യാ​ണ് വെ​ങ്ങ​ല്ലൂ​ർ പാ​ല​ത്തി​നു താ​ഴെ​യാ​യി തൊ​ടു​പു​ഴ​യാ​റ്റി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച മു​ത​ൽ ര​വീ​ന്ദ്ര​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു. പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.