മ​ണി​യാ​റ​ൻ​കു​ടി​യി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം
Thursday, June 23, 2022 10:27 PM IST
ചെ​റു​തോ​ണി: മ​ണി​യാ​റ​ൻ​കു​ടി​യി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം. ക​രി​പ്പ​മ​റ്റ​ത്തു നി​ജോ ശി​വ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്ന് അ​ര​പ്പ​വ​ൻ സ്വ​ർ​ണ്ണം മോ​ഷ്ടി​ച്ച​ത്.

ബ​സ് ഡ്രൈ​വ​റാ​യ നി​ജോ​യും ഭാ​ര്യ​യും വീ​ട്ടി​ല്ലാ​ത്ത സ​മ​യ​വും വീ​ടി​ന്‍റെ താ​ക്കോ​ൽ പ​തി​വാ​യി
വ​യ്ക്കു​ന്ന സ്ഥ​ല​വും മോ​ഷ്ടാ​വ് മ​ന​സി​ലാ​ക്കി​യി​രു​ന്നു. താ​ക്കോ​ൽ എ​ടു​ത്തു ക​ത​കു തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു ക​മ്മ​ലും ഒ​രു മോ​തി​ര​വും മോ​ഷ്ടി​ച്ചു. പി​ന്നീ​ട് പി​ൻ​വാ​തി​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ട്ട മോ​ഷ്ടാ​വ് അ​യ​ൽ​വാ​സി​യാ​യ മ​നു​വി​ന്‍റെ വീ​ട്ടി​ലും എ​ത്തി മോ​ഷ​ണ​ശ്ര​മം ന​ട​ത്തി.
വീ​ട്ടു​കാ​ർ ഇ​ടു​ക്കി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​വൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. മോ​ഷ​ണം ന​ട​ന്ന​താ​യി സം​ശ​യം തോ​ന്നി​യ നി​ജോ​യു​ടെ അ​യ​ൽ​വാ​സി അ​റി​യി​ച്ചാ​ണ് വീ​ട്ടു​കാ​ർ എ​ത്തി മോ​ഷ​ണം ന​ട​ന്ന വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്.