ബ​​ഫ​​ർ സോ​​ണ്‍: ഇ​​ൻ​​ഫാം കോ​​ട​​തി​​യെ സ​​മീ​​പി​​ക്കും
Thursday, June 23, 2022 10:28 PM IST
ബ​​ഫ​​ർ സോ​​ണ്‍ വി​​ഷ​​യ​​ത്തി​​ൽ ഇ​​ൻ​​ഫാം വി​​വി​​ധ ക​​ർ​​മ​​പ​​രി​​പാ​​ടി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ച്ച​​താ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ർ​​ഷി​​ക​​ജി​​ല്ല ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ൽ പ​​റ​​ഞ്ഞു. ഇ​​ൻ​​ഫാ​​മി​​ന്‍റെ ലീ​​ഗ​​ൽ സെ​​ൽ കോ​​ട​​തി​​യെ സ​​മീ​​പി​​ക്കും. ലീ​​ഗ​​ൽ സെ​​ല്ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ന്ദ്ര വ​​നം-​​പ​​രി​​സ്ഥി​​തി കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന വ​​കു​​പ്പി​​നെ​​യും സെ​​ൻ​​ട്ര​​ൽ എം​​പ​​വേ​​ർ​​ഡ് ക​​മ്മി​​റ്റി​​യെ​​യും സ​​മീ​​പി​​ക്കും. വ​​കു​​പ്പി​​നെ​​യും സെ​​ൻ​​ട്ര​​ൽ എം​​പ​​വേ​​ർ​​ഡ് ക​​മ്മി​​റ്റി​​യെ​​യും സ​​മീ​​പി​​ക്കേ​​ണ്ട​​ത് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രാ​​ണ്.

ഗ്രാ​​മ, താ​​ലൂ​​ക്ക്, ജി​​ല്ല, സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ ഇ​​ൻ​​ഫാം ബോ​​ധ​​വ​​ത്ക​​ര​​ണ, സ​​മ​​ര പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തും. മു​​ഖ്യ​​മ​​ന്ത്രി​​യെ​​യും പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നെ​​യും രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളു​​ടെ അ​​ധ്യ​​ക്ഷ​​ന്മാ​​രെ​​യും ബ​​ഫ​​ർ സോ​​ണ്‍ ആ​​ശ​​ങ്ക നേ​​രി​​ട്ട് അ​​റി​​യി​​ക്കും. എം​​പി​​മാ​​ർ, എം​​എ​​ൽ​​എ​​മാ​​ർ, ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​തി​​നി​​ധി​​ക​​ൾ, പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ന്മാ​​ർ എ​​ന്നി​​വ​​രെ പ്ര​​ശ്ന​​ത്തി​​ൽ ഇ​​ട​​പെ​​ടു​​ത്താ​​ൻ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.