ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Thursday, June 23, 2022 10:29 PM IST
മ​റ​യൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ൽ നി​ന്നും മ​റ​യൂ​രി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ൽ​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വു പി​ടി​യി​ലാ​യി. കാ​ന്ത​ല്ലൂ​ർ ഇ​ട​ക്ക​ട​വ് സ്വ​ദേ​ശി ആ​ന​ന്ദ് (28) ആ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ത്രി പ​തി​നൊ​ന്നോ​ടെ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ട്ട​മൂ​ന്നാ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ഗി​നു​ള്ളി​ൽ റെ​യി​ൻ കോ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മ​റ​യൂ​ർ പോ​ലീ​സ് സ​ബ്ഇ​ൻ​സ്പെ​ക്ട​ർ ബ്രി​ജി​ത്ത് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.