റോ​ഡി​ല്ല; നാ​ട്ടു​കാ​ർ റോഡ് ഉപരോധിച്ചു
Thursday, June 23, 2022 10:29 PM IST
വെ​ള്ള​ത്തൂ​വ​ൽ: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വെ​ള്ള​ത്തൂ​വ​ൽ നാ​ഥ​ൻ ചെ​ട്ടി​യാ​ർ​പ​ടി - പൂ​ത്ത​ല​നി​ര​പ്പ് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ട് വ​ർ​ഷം ര​ണ്ടു ക​ഴി​ഞ്ഞു. ഒ​രു കി​ലോ​മീ​റ്റ​ർ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ക​രാ​റു​കാ​ര​ൻ പ​ണി ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. മ​ണ്‍ ജോ​ലി​ക​ൾ തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് ക​ഷ്ടി​ച്ച് യാ​ത്ര ചെ​യ്യാ​മാ​യി​രു​ന്ന റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ ആ​രം​ഭി​ച്ച​തോ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.