സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്നു; ഭീ​തി​യു​ടെ വ​ഴി​യേ നാ​ട്ടു​കാ​ർ
Friday, June 24, 2022 10:39 PM IST
നെ​ടു​ങ്ക​ണ്ടം: നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ തൂ​വ​ൽ ച​പ്പാ​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ക​ല്ലു​ക​ൾ ഇ​ടി​ഞ്ഞ​തോ​ടെ ഭീ​തി​യോ​ടെ യാ​ത്ര​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. എ​ല്ലാ വ​ർ​ഷ​വും മ​ഴ​ക്കാ​ല​ത്ത് തൂ​വ​ൽ ച​പ്പാ​ത്ത് ക​ര​ക​വി​ഞ്ഞൊ​ഴു​കും. ഈ ​സ​മ​യ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രു​ന്ന​തും പ​തി​വാ​ണ്. ച​പ്പാ​ത്തും ഒ​ലി​ച്ചു​പോ​കും. 2018 ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ച​പ്പാ​ത്ത് പ്ര​ദേ​ശ​ത്തെ ജ​ന​കീ​യ സ​മി​തി പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ക​ഴി​ഞ്ഞ മാ​സം വീ​ണ്ടും ത​ക​ർ​ന്ന​ത്.
ര​ണ്ട് വ​ർ​ഷം മു​ന്പ് ഇ​വി​ടെ പു​തി​യ പാ​ലം നി​ർ​മി​ക്കാ​ൻ എം.​എം. മ​ണി എം​എ​ൽ​എ 90 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​യി ഒ​തു​ങ്ങി. എ​ഴു​കും​വ​യ​ൽ - മ​ഞ്ഞ​പ്പാ​റ റോ​ഡി​ൽ തൂ​വ​ൽ ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ച​പ്പാ​ത്താ​ണ് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. ക​ല്ലാ​ർ ഡാം ​തു​റ​ന്നു​വി​ടു​ന്ന​തോ​ടെ കു​തി​ച്ചെ​ത്തു​ന്ന വെ​ള്ളം തൂ​വ​ൽ ച​പ്പാ​ത്തി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. 2018ലെ ​മ​ഹാ​പ്ര​ള​യ​കാ​ലം മു​ത​ൽ ഇ​തു​വ​രെ നി​ര​വ​ധി ത​വ​ണ​യാ​ണ് ഡാം ​തു​റ​ന്നു​വി​ട്ട​ത്. ഓ​രോ ത​വ​ണ​യും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ത്​കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​യ തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് പോ​കു​ന്ന സ​ഞ്ചാ​രി​ക​ളു​ടേ​ത് ഉ​ൾ​പ്പ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സേ​ന ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഡാം ​തു​റ​ന്നു​വി​ടു​ന്ന സ​മ​യ​ങ്ങ​ളി​ലും ശ​ക്ത​മാ​യി മ​ഴ പെ​യ്യു​ന്പോ​ഴും ച​പ്പാ​ത്തി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും. ഇ​ത്ത​വ​ണ പു​ഴ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് നീ​ക്കം​ചെ​യ്ത് കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ടു​ത്ത മ​ഴ​ക്കാ​ല​ം ച​പ്പാ​ത്ത് അ​തി​ജീ​വി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.