ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അം​ഗ​ത്വ കാ​ർ​ഡ് സൂ​ക്ഷി​ക്ക​ണം
Saturday, June 25, 2022 11:11 PM IST
തൊ​ടു​പു​ഴ: തൊ​ഴി​ൽ ഉ​ട​മ​യു​ടെ കീ​ഴി​ലോ സ്വ​ന്തം നി​ല​യി​ലോ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും കേ​ര​ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​മാ​യി അം​ഗ​ത്വ കാ​ർ​ഡ് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​തി​നു സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന GUEST APP വ​ഴി എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളെ​യും അം​ഗ​ങ്ങ​ളാ​ക്കു​ന്ന​തി​നു കേ​ര​ള ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് അ​ദ​ർ ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടു​ത്ത​മാ​സം 20 വ​രെ തൊ​ഴി​ലി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യും. ഇ​തോ​ടൊ​പ്പം തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ തൊ​ഴി​ലാ​ളി​ക​ളെ ബോ​ർ​ഡി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ജി​ല്ലാ ഓ​ഫീ​സ് ഫോ​ണ്‍: 04862227098, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ:9447985875.