അടിമാലിയിൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ നി​യോ​ഗി​ക്ക​ണ​ം
Sunday, June 26, 2022 10:50 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. അ​ടി​മാ​ലി ടൗ​ണി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കേ​റി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.
മൂ​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും ര​ണ്ട് എ​എ​സ്ഐ​മാ​രു​മു​ൾ​പ്പെ​ടെ 11 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നി​ല​വി​ലു​ള്ള​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്ന വാ​രാ​ന്ത്യ​ങ്ങ​ളി​ൽ അ​ടി​മാ​ലി ടൗ​ണി​ൽ വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നും ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നും ആ​ശു​പ​ത്രി പ​രി​സ​ര​വും വാ​ഹ​ന​ത്തി​ര​ക്ക് ഏറെ അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്.
ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റി​ൽ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചാ​ൽ ഇ​വി​ട​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്തി ട്രാ​ഫി​ക് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​കും.