സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
Tuesday, June 28, 2022 10:25 PM IST
തൊ​ടു​പു​ഴ: ദേ​ശീ​യ ഗ്രാ​മീ​ണ​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ത്തി​യ ഉ​ന്ന​തി പ്രോ​ജ​ക്‌​ടി​ല്‍ ത​യ്യ​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ് കാ​വാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എ. ഗ്ലോ​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് പ​യ​റ്റ​നാ​ല്‍, ഷീ​ജാ നൗ​ഷാ​ദ്, ആ​ര്‍​എ​സ്ഇ​ടി​ഐ ഡ​യ​റ​ക്ട​ര്‍ നി​ജാ​സ്, ബി​ഡി​ഒ വി.​ജി. ജ​യ​ന്‍, ജോ​യി​ന്‍റ് ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ടി.​ഐ.​ ഫ​സീ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

ധ​ര്‍​ണ 30ന്

​അ​ടി​മാ​ലി: സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​മാ​ലി കേ​ര​ള ബാ​ങ്കി​നു മു​ന്നി​ല്‍ നാ​ളെ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തും.
ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ ഇ.​എം. ആ​ഗ​സ്തി, എ.​കെ. മ​ണി, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​യി തോ​മ​സ്, പി.​വി. സ്‌​ക​റി​യ, ജോ​ര്‍​ജ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.