ടാ​ങ്ക​ർ ലോ​റി​യു​ം സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വു മ​രി​ച്ചു
Tuesday, June 28, 2022 10:55 PM IST
അ​ടി​മാ​ലി : വെ​ള്ള​ത്തൂ​വ​ലി​ന് സ​മീ​പം എ​സ് വ​ള​വി​ൽ ടാ​ങ്ക​ർ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നായ യുവാവ് മ​രി​ച്ചു. നേ​ര്യ​മം​ഗ​ലം കി​ളി​യേ​ലി​ൽ അ​പ്പു​വി​ന്‍റ മ​ക​ൻ സ​ന്തോ​ഷ് (40) ആ​ണ് മ​രി​ച്ച​ത്. ക​ല്ലാ​ർ​കു​ട്ടി - രാ​ജാ​ക്കാ​ട് റോ​ഡി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. രാ​ജാ​ക്കാ​ട് നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യും നേ​ര്യ​മം​ഗ​ല​ത്തു നി​ന്ന് രാ​ജാ​ക്കാ​ടി​ന് പോ​കു​ക​യാ​യി​രു​ന്ന സ​ന്തോ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ സ​ന്തോ​ഷി​നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഭാ​ര്യ: മാ​യ. മ​ക്ക​ൾ: അ​മ​യ, അ​ദി.