സി.​പി. മാ​ത്യു​വി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും: സി.​വി. വ​ര്‍​ഗീ​സ്
Wednesday, June 29, 2022 10:22 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ കെ​എ​സ്‌​യു-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്നു വ്യ​ക്ത​മാ​യെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ര്‍​ഗീ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
പ്ര​തി​ഷേ​ധി​ച്ചാ​ല്‍ ധീ​ര​ജി​ന്‍റെ ഗ​തി​യു​ണ്ടാ​കു​മെ​ന്ന് മു​രി​ക്കാ​ശേ​രി​യി​ല്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ പ്ര​സ്താ​വ​ന ഗൂ​ഢാ​ലോ​ച​ന വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​റി​ഞ്ഞു​ള്ള ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്നു വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ കേ​സെ​ടു​ക്ക​ണം. ഇ​തു​സം​ബ​ന്ധി​ച്ച് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും. സി.​പി. മാ​ത്യു​വി​ന്‍റെ പ്ര​സം​ഗ​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ധീ​ര​ജി​ന്‍റെ പി​താ​വ് രാ​ജേ​ന്ദ്ര​ന്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ ​കു​ടും​ബ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കും. എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​ണ് ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് പ​റ​യാ​ന്‍ സി.​പി. മാ​ത്യു​വി​നേ ക​ഴി​യൂ. കു​ത്തേ​റ്റ് 14 സെ​ക്ക​ന്‍​ഡി​നു​ള്ളി​ല്‍ ധീ​ര​ജി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ചെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.​കു​ത്തി​യ ക​ത്തി ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ലും കൊ​ല​പാ​ത​കം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്നും കു​റ്റ​ക്കാ​ര്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കാ​ന്‍ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി. മേ​രി, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ വി.​വി. മ​ത്താ​യി, എം.​ജെ. മാ​ത്യു, ഷൈ​ല​ജ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.