രാജാക്കാട്: കേരളസഭാ നവീകരണം ഇടുക്കി രൂപതാതല ഉദ്ഘാടനം രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയില്‍ ഇടുക്കി രൂപത മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിച്ചു.
രൂപത ചാന്‍സലര്‍ റവ. ഡോ. തോമസ് പഞ്ഞിക്കുന്നേല്‍, രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളി വികാരി ഫാ. ജോബി വാഴയില്‍, സഹ വികാരി ഫാ. ജസ്റ്റിന് പാറയ്ക്കല്‍, ട്രസ്റ്റിമാരായ ആഗസ്തി ചേറാടി, ജോണി റാത്തപ്പിള്ളി, ടൈറ്റസ് താന്നിയ്ക്കല്‍, സിജോ കൊച്ചുമുട്ടം, മദര്‍ സുപ്പീരിയര്‍മാരായ സിസ്റ്റര്‍ ആന്‍സി, സിസ്റ്റര്‍ അമല മരിയ, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സെബാസ്റ്റ്യന്‍ ഐക്കരക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി.
ആകാശവാണി ദേവികുളം നിലയത്തില്‍ അവസരം
രാജാക്കാട്: ജില്ലയിലെ എഴുത്തുകാര്‍ക്ക് ആകാശവാണി ദേവികുളം നിലയത്തില്‍ സാഹിത്യ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് യുവവാണി വിഭാഗത്തിലേക്കും 30 മേല്‍ പ്രായമുള്ളവര്‍ക്കു സാഹിത്യ വിഭാഗത്തിലേക്കും സൃഷ്ടികള്‍ അയക്കാം. പ്രക്ഷേപണ യോഗ്യമായ സാഹിത്യ സൃഷ്ടികള്‍ക്കു പ്രതിഫലം നല്‍കും.
എഴുതിയതോ ടൈപ്പു ചെയ്തതോ ആയ സൃഷ്ടികള്‍ സ്റ്റേഷന് ഡയറക്ടര്‍, ആകാശവാണി - ദേവികുളം, 685613 എന്ന വിലാസത്തിലോ, airdevikulam @gmail.com എന്ന ഇ-മെയിലിലോ അയയ്ക്കാം. കവറിനു മുകളില്‍ യുവവാണി, സാഹിത്യവേള എന്നീ വിഭാഗങ്ങളുടെ പേര് രേഖപ്പെടുത്തണം. ബാങ്ക് പാസ്ബുക്ക്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവയും സൃഷ്ടികള്‍ക്കൊപ്പം അയയ്ക്കണം.