ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അം​ഗീ​കാ​രം ജൂ​ലൈ​യി​ൽ ? നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
Thursday, June 30, 2022 10:42 PM IST
ഇ​ടു​ക്കി: ഇടുക്കി മെഡിക്കൽ കോളജിനു ജൂലൈയിൽ അംഗീ കാരം ലഭിച്ചേക്കുമെന്നു പ്രതീ ക്ഷ. ഇപ്പോൾ നടക്കുന്ന നിർമാ ണ പ്രവർത്തനങ്ങൾ ജൂലൈ 31നകം തീർക്കാനുള്ള ഊർജിത ശ്രമമാണ് നടന്നുവ രുന്നത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​റി​യി​പ്പ് ജൂ​ലൈ​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും കോ​ള​ജി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന മു​റി​ക​ൾ, ഹോ​സ്റ്റ​ൽ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക്, ഹോ​സ്പി​റ്റ​ൽ ബ്ലോ​ക്ക്, ലാ​ബു​ക​ൾ, മ്യൂ​സി​യം, ലി​ഫ്റ്റ്, ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ങ്ങ​ൾ, ജീ​വ​ന​ക്കാ​രു​ടെ ല​ഭ്യ​ത തു​ട​ങ്ങി​യ​വ യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണം സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കി​റ്റ്കോ പ്ര​തി​നി​ധി​ക​ളോ​ടു വി​ക​സ​ന ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ചു.

പുതിയ കെട്ടിടത്തിലേക്ക്

ജൂ​ലൈ 31 ന​കം അ​ത്യാ​ഹി​ത വി​ഭാ​ഗ​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ​ക്ക് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു നി​ർ​മാ​ണ ഏ​ജ​ൻ​സി​ക​ൾ അ​റി​യി​ച്ചു. ഓ​രോ വി​ഭാ​ഗ​ത്തി​നും ആ​വ​ശ്യ​മു​ള്ള​തെ​ന്തൊ​ക്കെ​യെ​ന്നു വ​കു​പ്പ് മേ​ധാ​വി​ക​ൾ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പു​തു​താ​യി കൈ​മാ​റി ല​ഭി​ച്ച 50 ഏ​ക്ക​ർ സ്ഥ​ല​ത്തി​ന്‍റെ സ്കെ​ച്ചും പ്ലാ​നും പൂ​ർ​ത്തി​യാ​യെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഉ​ട​ന​ടി ജി​ല്ലാ ക​ള​ക്ട​ർ​ക്കു കൈ​മാ​റ​ണ​മെ​ന്നും ഡി​ഡി​സി ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​റി​നോ​ടു നി​ർ​ദേശി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ലാ​ണ് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തു വൈ​കി​യ​ത്. നേ​ര​ത്തെ ര​ണ്ടു ത​വ​ണ ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത​ത​ല സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.​

യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി.​ഷീ​ല, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സു​രേ​ഷ് വ​ർ​ഗീ​സ്, ത​ഹ​സി​ൽ​ദാ​ർ (ഭൂ​രേ​ഖ ) മി​നി കെ. ​ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.