എ​എ​പി പ്ര​തി​ഷേ​ധ റാ​ലി​യ്ക്ക് പോ​ലീ​സ് മൈ​ക്ക് നി​ഷേ​ധി​ച്ചു
Thursday, June 30, 2022 10:42 PM IST
തൊ​ടു​പു​ഴ: വൈ​ദ്യു​തചാ​ർ​ജ് വ​ർ​ധ​ന​യ്ക്കെ​തി​രെ ആം ​ആ​ദ്മി പാ​ർ​ട്ടി ഇ​ന്ന് ഗാ​ന്ധി സ്ക്വ​യ​റി​ൽ നി​ന്നും കെഎ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്താ​നി​രു​ന്ന പ്ര​തി​ഷേ​ധ റാ​ലി​ക്ക് പോ​ലീ​സ് മൈ​ക്ക് നി​ഷേ​ധി​ച്ചു. അ​ക്ര​മസാ​ധ്യ​ത​യു​ണ്ടെ​ന്നും മൈ​ക്ക് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ഡി​വൈ​എ​സ്പി എ​എ​പി നേ​താ​ക്ക​ളെ അ​റി​യി​ച്ച​ത്.
അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ച​തോ​ടെ ഇ​വ​ർ ഡി​വൈ​എ​സ്പി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​പ്പോ​ഴാ​ണ് അ​നു​മ​തി നി​ഷേ​ധി​ക്കാ​നു​ള്ള കാ​ര​ണം ഡി​വൈ​എ​സ്പി നേ​താ​ക്ക​ളെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ റാ​ലി ന​ട​ത്തു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​ക​ച്ചും സ​മാ​ധാ​ര​പ​ര​മാ​യി ന​ട​ത്താ​നി​രു​ന്ന റാ​ലി​യി​ൽ മൈ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന് എ​എ​പി മു​നി​സി​പ്പ​ൽ ക​ണ്‍​വീ​ന​ർ പു​ന്നൂ​സ് ജേ​ക്ക​ബ് പ​റ​ഞ്ഞു. ഇ​ന്ന് 11.30ന് ​ഗാ​ന്ധി സ്ക്വ​യ​റി​ൽനി​ന്നു പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.