ക​മാ​ൻ​ഡോ പോ​ലീ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ടെ​സ്റ്റ്
Sunday, July 3, 2022 10:28 PM IST
ക​ട്ട​പ്പ​ന: ഇ​ൻ​ഡ്യാ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ലേ​ക്കു​ള്ള കോ​ണ്‍​സ്റ്റ​ബി​ൾ റി​ക്രൂ​ട്ട്മെ​ന്‍റ് (ക​മാ​ണ്ടോ വി​ഭാ​ഗം പോ​ലീ​സ്) ടെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ചു കി​ലോ മീ​റ്റ​ർ ഓ​ട്ടം രാ​മ​ക്ക​ൽ​മേ​ട് മു​ത​ൽ തൂ​ക്കു​പാ​ലം ബ​സ് സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള റോ​ഡി​ൽ നാ​ളെ മു​ത​ൽ എ​ട്ടു​വ​രെ​യും 11 മു​ത​ൽ 13 വ​രെ​യും 19 മു​ത​ൽ 22 വ​രെ​യും രാ​വി​ലെ അ​ഞ്ചു മു​ത​ൽ 10 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ന​ട​ത്തും.
ടെ​സ്റ്റ് ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മു​ക​ളി​ൽ പ​റ​ഞ്ഞ ഭാ​ഗ​ത്തു കൂ​ടി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​കു​മെ​ന്നും ടെ​സ്റ്റ് ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ മ​റ്റു റോ​ഡു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി യാ​ത്ര ക്ര​മി​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് സു​പ്ര​ണ്ടി​നു​വേ​ണ്ടി സി. ​ബ്രാ​ഞ്ച് അ​റി​യി​ച്ചു.