ബൈ​ക്ക് പെ​ട്രോ​ൾ ഒ​ഴി​ച്ച്് ക​ത്തി​ച്ചു
Sunday, July 3, 2022 10:29 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് വീ​ട്ടു​മു​റ്റ​ത്ത് വ​ച്ചി​രു​ന്ന ബൈ​ക്ക് രാ​ത്രി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച​താ​യി പ​രാ​തി. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ന്പ​ല​പ്പാ​റ ജ​യാ​ഭ​വ​നി​ൽ ര​തീ​ഷി​ന്‍റെ യ​മ​ഹാ ബൈ​ക്കാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. ജെ​സി​ബി ഓ​പ്പ​റേ​റ്റ​റാ​യ ര​തീ​ഷ് ബൈ​ക്ക് വീ​ട്ടു​മു​റ്റ​ത്തു​ള്ള ചെ​റി​യ ഷെ​ഡി​ലാ​ണ് വ​യ്ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​യ​ൽ​വാ​സി​ക​ളാ​ണ് ബൈ​ക്ക് ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ രാ​ത്രി​യി​ൽ മ​റ്റ് ശ​ബ്ദ​ങ്ങ​ളൊ​ന്നും കേ​ട്ടി​രു​ന്നി​ല്ലെ​ന്ന് ര​തീ​ഷ് പ​റ​ഞ്ഞു. ബൈ​ക്ക് ന​ന​യാ​തി​രി​ക്കാ​ൻ കെ​ട്ടി​യി​രു​ന്ന പ​ടു​താ​യും ഇ​വി​ടെ​ത്ത​ന്നെ സൂ​ക്ഷി​ച്ചി​രു​ന്ന മ​രു​ന്ന​ടി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ഹോ​സു​ക​ൾ, കു​ഴ​ൽ​ക്കി​ണ​റി​ന്‍റെ വൈ​ദ്യു​തി കേ​ബി​ൾ, മ​രു​ന്ന് ക​ല​ക്കു​ന്ന വീ​പ്പ തു​ട​ങ്ങി​യ​വ​യും ക​ത്തി​ന​ശി​ച്ചു. ഷെ​ഡി​ൽ നി​ന്നും ബൈ​ക്ക് ക​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന പെ​ട്രോ​ൾ കു​പ്പി ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ര​തീ​ഷ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സെ​ത്തി പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.