വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ഇ​ല്ല: ക​ന്നു​കാ​ലി​ക​ൾ ചി​കി​ത്സ ല​ഭി​ക്കാ​തെ ചാ​കു​ന്നു
Sunday, July 3, 2022 10:59 PM IST
മ​റ​യൂ​ർ: കാ​ലി​വ​ള​ർ​ത്ത​ൽ ഏ​റെ​യു​ള്ള മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ കൃ​ത്യ സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ക്കാ​തെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ ചാ​കു​ന്നു.
വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് രോ​ഗം വ​ന്നാ​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും യാ​തൊ​രു സ​ഹാ​യ​വും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ആ​ട്, പ​ശു ഉ​ൾ​പ്പെ​ടെ 120 ഓ​ളം വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ചി​കി​ൽ​സ ല​ഭി​ക്കാ​തെ ച​ത്ത​ത്.
ഇ​ന്ന​ലെ മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ​ഹാ​യ​ഗി​രി ഭാ​ഗ​ത്തു​ള്ള ബി​ജു ക​ന​കാ​സ്യ​ന്‍റെ അ​ഞ്ചു വ​യ​സ് പ്രാ​യ​മു​ള്ള പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​ന് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ര​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ​യും മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ചി​കി​ൽ​സ ല​ഭി​ക്കാ​തെ പ​ശു ച​ത്തു. ഇ​തോ​ടെ ഇ​വ​രു​ടെ ഉ​പ​ജീ​വ​നം പ്ര​തി​സ​ന്ധി​യി​ലാ​യി.
പ​ശു ച​ത്ത​തി​നെ തു​ട​ർ​ന്ന് മ​ര​ണ കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.
തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച് ന​ഷ്ട പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​നെ തു​ട​ർ​ന്ന് മ​ണ്ണ് മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​റ​വ് ചെ​യ്തു.
ആ​യി​ര​ക്ക​ണ​ക്കി​ന് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ള്ള ര​ണ്ട് പ​ഞ്ചാ​യ​ത്തി​ലും വെ​റ്റി​ന​റി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.