പ്രി​യ​ങ്ക ഗാ​ന്ധി​യെ വ​ലി​ച്ചി​ഴ​ച്ച​ത് മ​ര്യാ​ദ​കേ​ട്: പി.​സി.​തോ​മ​സ്
Saturday, August 6, 2022 11:27 PM IST
തൊ​ടു​പു​ഴ: വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച പ്രി​യ​ങ്ക ഗാ​ന്ധി​യെ പോ​ലീ​സ് ത​ട​ഞ്ഞു വ​ലി​ച്ചി​ഴ​ച്ച​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ചും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ശ​ക്ത​മാ​യ സ​മ​ര പോ​രാ​ട്ട​വും സ​ർ​ക്കാ​രി​നെ അ​ന്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ല​ക്ക​യ​റ്റ​ത്തി​നും, ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.