വി​സ്മ​യ​ക്കാ​ഴ്ച​യാ​യി വീ​ണ്ടും ഇ​ടു​ക്കി ഡാം
Sunday, August 7, 2022 9:58 PM IST
ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ഡാം ​ഒ​രി​ക്ക​ൽ കൂ​ടി തു​റ​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും വി​സ്മ​യ​ക്കാ​ഴ്ച​യാ​യി. ഇ​ടു​ക്കി ഡാ​മി​നു ഷ​ട്ട​റു​ക​ളി​ല്ലെ​ങ്കി​ലും ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കാ​നാ​യി ചെ​റു​തോ​ണി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. ഇ​ടു​ക്കി ഡാം ​ഓ​രോ ത​വ​ണ തു​റ​ക്കു​ന്പോ​ഴും അ​ത് ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​റു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ കൂ​ടു​ന്പോ​ഴാ​ണ് ഡാം ​തു​റ​ക്കേ​ണ്ട അ​വ​സ്ഥ സാ​ധാ​ര​ണ ഉ​ണ്ടാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ഡാം ​ചെ​റി​യ കാ​ല​യ​ള​വി​ൽ​ത​ന്നെ തു​റ​ന്നു പു​റ​ത്തേ​ക്ക് വെ​ള്ള​മൊ​ഴു​ക്കു​ന്നു​ണ്ട്.

1981ൽ ​ര​ണ്ടു​വ​ട്ടം ഡാം ​തു​റ​ന്നി​രു​ന്നു. 32.88 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​മാ​ണ് അ​ന്ന് ഒ​ഴു​ക്കി​വി​ട്ട​ത്. ഒ​ക്ടോ​ബ​ർ 29 മു​ത​ൽ ന​വം​ബ​ർ അ​ഞ്ച് വ​രെ 23.42 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​വും ന​വം​ബ​ർ 10 മു​ത​ൽ 14 വ​രെ 9.46 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​വു​മാ​ണ് തു​റ​ന്നു​വി​ട്ട​ത്. 11 വ​ർ​ഷ​ത്തി​നു​ശേ​ഷം 1992 ൽ ​പി​ന്നെ ഡാം ​തു​റ​ന്ന​പ്പോ​ൾ 78.57 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​ർ ജ​ലം തു​റ​ന്നു​വി​ട്ടു. ഒ​ക്ടോ​ബ​ർ 12 മു​ത​ൽ 16 വ​രെ 26.16 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​വും ന​വം​ബ​ർ 16 മു​ത​ൽ 23 വ​രെ 52.41 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​വു​മാ​ണ് തു​റ​ന്നു​വി​ട്ട​ത്.

26 വ​ർ​ഷ​ത്തി​നു ശേ​ഷം 2018-ലെ ​പ്ര​ള​യ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പി​ന്നീ​ട് ഡാം ​തു​റ​ക്കു​ന്ന​ത്. റെ​ക്കോ​ർ​ഡ് വെ​ള്ള​മാ​ണ് അ​ന്ന് ഡാ​മി​ൽ​നി​ന്ന് തു​റ​ന്നു​വി​ട്ട​ത്. 1068.32 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​മാ​ണ് പു​റ​ത്തേ​ക്കൊ​ഴു​ക്കി​യ​ത്. ഓ​ഗ​സ്റ്റ് 10 മു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ടു വ​രെ 1063.23 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​വും ഒ​ക്ടോ​ബ​ർ ഏ​ഴു മു​ത​ൽ ഒ​ൻ​പ​തു വ​രെ 5.09 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​വു​മാ​ണ് തു​റ​ന്ന​ത്.

2021 ൽ ​ഡാം തു​റ​ന്ന​ത് ഏ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. അ​ടു​പ്പി​ച്ചു മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ നാ​ലു ത​വ​ണ​യാ​ണ് ഡാം ​തു​റ​ന്ന​ത്. ഒ​ക്ടോ​ബ​ർ 19 മു​ത​ൽ ഒ​ക്ടോ​ബ​ർ 27 വ​രെ 46.29 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​റും ന​വം​ബ​ർ 14 മു​ത​ൽ 16 വ​രെ 8.62 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​റും ന​വം​ബ​ർ 18 മു​ത​ൽ 20 വ​രെ 11.19 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​റും ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ ഒ​ൻ​പ​തു വ​രെ 8.98 മി​ല്യ​ണ്‍ ക്യൂ​ബി​ക് മീ​റ്റ​ർ ജ​ല​വു​മാ​ണ് അ​ന്ന് തു​റ​ന്നു​വി​ട്ട​ത്.

ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​ന്ന​ലെ​യാ​ണ് ഡാം ​വീ​ണ്ടും തു​റ​ന്ന​ത്.

മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ 70 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി സെ​ക്ക​ൻ​ഡി​ൽ 50 ഘ​ന​യ​ടി വെ​ള്ള​മാ​ണ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​വി. കു​ര്യാ​ക്കോ​സ്, ഡാം ​സു​ര​ക്ഷാ വി​ഭാ​ഗം അ​ധി​കൃ​ത​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ രാ​വി​ലെ 10ന് ​തു​റ​ന്നു​വി​ട്ട​ത്.