എം​എ​ല്‍​എ​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​തി ന​ല്‍​കി​യ സ്ഥാ​നാ​ര്‍​ഥി​ക്കു വ​ധ​ഭീ​ഷ​ണി​യെ​ന്ന്
Tuesday, August 9, 2022 10:32 PM IST
മൂ​ന്നാ​ര്‍: സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു മ​ത്സ​രി​ച്ചു ജ​യി​ച്ച എം​എ​ല്‍​എ​യ്ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ച എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​ക്കു വ​ധ​ഭീ​ഷ​ണി​യെ​ന്നു പ​രാ​തി. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ഡി. ​കു​മാ​റാ​ണ് ഭീ​ഷ​ണി സം​ബ​ന്ധി​ച്ച് മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന കേ​സി​ല്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ച്ചു വ​രു​ന്ന​തി​നി​ട​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി​യു​ണ്ടാ​യെ​ന്നാ​ണു പ​രാ​തി.
എ​സ്‌​സി വി​ഭാ​ഗ​ത്തി​നാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന നി​യ​മ​സ​ഭാ സീ​റ്റി​ല്‍ ക്രി​സ്ത്യ​ന്‍ സ​ഭാം​ഗ​മാ​യ രാ​ജ രേ​ഖ​ക​ളി​ല്‍ കൃ​ത്രി​മ​ത്വം ന​ട​ത്തി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യാ​യ​തെ​ന്നാ​ണ് കോ​ട​തി​യി​ല്‍ കു​മാ​ര്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
ഇ​തി​നി​ടെ എ​ല്ല​പ്പെ​ട്ടി പാ​സ്ട്രേ​റ്റി​ല്‍ നി​ല​വി​ലു​ള്ള രാ​ജ​യു​ടെ കു​ടും​ബ ര​ജി​സ്റ്റ​ര്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​മാ​ര്‍ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചു. രേ​ഖ​ക​ള്‍ കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പാ​സ്റ്റ​റു​ടെ മ​റു​പ​ടി. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡി. ​കു​മാ​റി​നെ എം​എ​ല്‍​എ​യു​ടെ സ​ഹോ​ദ​ര​ന്‍ കൊ​ല്ലു​മെ​ന്ന് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​റ​യു​ന്ന​ത്.
1982 മു​ത​ല്‍ കു​ണ്ട​ള സി​എ​സ്‌​ഐ പ​ള്ളി​യി​ല്‍ അം​ഗ​മാ​ണ് രാ​ജ​യു​ടെ കു​ടും​ബം. അ​വി​ടെ ക്ര​മ​ന​മ്പ​ര്‍ ഒ​ന്നു മു​ത​ല്‍ 2216 വ​രെ​യു​ള്ള രേ​ഖ​ക​ള്‍ കാ​ണു​ന്നി​ല്ലെ​ന്നു പ​റ​യു​ന്ന​ത് വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന് മു​ന്‍ എം​എ​ല്‍​എ എ.​കെ. മ​ണി പ​റ​ഞ്ഞു.