സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
Friday, August 12, 2022 11:03 PM IST
തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ന്‍റെ​യും സം​സ്കൃ​ത അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തീ​ക്ഷാ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി. കൂ​ട്ടി​ക​ൾ ത​ന്നെ നി​ർ​മി​ച്ച പ​താ​ക സ്പെ​ഷ​ൽ സ്കൂ​ളി​ലെ 160 കു​ട്ടി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യ ദി​ന സ​മ്മാ​ന​മാ​യി കൈ​മാ​റി​യാ​ണ് ആ​ഘോ​ഷം ന​ട​ത്തി​യ​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര​ത്തി​ന്‍റെ ആ​വി​ഷ്കാ​രം, ദേ​ശ​ഭ​ക്തി​ഗാ​നം, ക്വി​സ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.
ഹെ​ഡ്മാ​സ്റ്റ​ർ ടി.​എ​ൽ. ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്പെ​ഷ​ൽ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഹ​ണി ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ അ​നീ​ഷ് കെ. ​ജോ​ർ​ജ്, ആ​ർ. മി​നി​മോ​ൾ, ബി​ന്ദു ഓ​ലി​യ​പ്പു​റം, വി.​ഐ. സു​ഹ​റ, സി​സ്റ്റ​ർ ലി​സ് മ​രി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യി തോ​മ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി​ന്പി​ൾ വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ടി​ക്കു​ളം: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ത്യ​യു​ടെ മ​നു​ഷ്യ​ഭൂ​പ​ടം നി​ർ​മി​ക്കു​ക​യും കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ഴ​യ​പീ​ടി​ക​യി​ൽ കൂ​ട്ട​യോ​ട്ടം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ ആ​ശ സി. ​മു​ണ്ട​യ്ക്ക​ൽ, അ​നി തോ​മ​സ്, ബ​ബി​ത തെ​രേ​സ ജെ​യിം​സ്, ബെ​ന്ന​റ്റ് മാ​ത്യു, അ​ൻ​സു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാംവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി ന​ട​ത്തി. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഗാ​ന്ധി​യ​ൻ തോ​മ​സ് കു​ഴി​ഞ്ഞാ​ലി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി ജോ​ണ്‍ ക​രി​കി​ലാ​മ​റ്റ​ത്തി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി​നു അ​ട​പ്പൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ട്ടം: ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ 75-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ് ലി​ൻ എ​സ്എ​ബി​എ​സ് സ​ന്ദേ​ശം ന​ൽ​കി. മൂ​ല​മ​റ്റം അ​സീ​സി ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് കു​ട്ടി​ക​ൾ ശേ​ഖ​രി​ച്ച അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് എ​ത്തി​ച്ചു ന​ൽ​കി.

മു​ണ്ട​ൻ​മു​ടി: ബാ​പ്പു​ജി ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കും. വാ​ർ​ഡം​ഗം പി.​ജി. സു​കു​മാ​ര​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും.
15നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ത്തു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ച​ടി​വാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി പി.​യു. തോ​മ​സ് പ്ര​സം​ഗി​ക്കും.