ഗാ​ന്ധി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം
Saturday, August 13, 2022 11:10 PM IST
തൊ​ടു​പു​ഴ: സ്വാ​ത​ന്ത്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യാ​യ അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി ത​യാ​റാ​ക്കി​യ റി​മം​ബ​റിം​ഗ് മ​ഹാ​ത്മ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി 15 മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു വ​രെ പ്ര​ദ​ർ​ശി​പ്പി​ക്കും.

ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തെ​യും ദ​ർ​ശ​ന​ങ്ങ​ളെ​യും ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​യാ​റാ​ക്കി​യി​ടു​ള്ള ചി​ത്രം വി​ദ്യാ​ല​യ​ങ്ങ​ൾ, ഗ്ര​ന്ഥ​ശാ​ല​ക​ൾ, പൊ​തു​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഫോ​ണ്‍: 9447753482, 9447776524.