സ്വാ​ത​ന്ത്ര്യദി​ന സ​ന്ദേ​ശ റാ​ലി ന​ട​ത്തി
Saturday, August 13, 2022 11:12 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം റോ​ട്ട​റി കാ​ർ​ഡ​മം സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ത്തി. കേ​ന്ദ്രസ​ർ​ക്കാ​ർ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് എ​ന്ന പേ​രി​ൽ രാ​ജ്യ​ത്തി​ന്‍റെ 76 -ാം സ്വാ​ത​ന്ത്ര്യ​ദി​നം മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്തും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ നെ​ടു​ങ്ക​ണ്ടം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റിനു സ​മീ​പം എ​ൻ​സി​സി ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ എ​ച്ച്. ഷു​ക്കൂ​ർ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് കി​ഴ​ക്കേ​ക്ക​വ​ല​യി​ലേ​ക്ക് റാ​ലി ന​ട​ന്നു.

ബാ​ന്‍റ് മേ​ളം, റോ​ള​ർ സ്കേ​റ്റിം​ഗ്, ഫ്ളാ​ഷ് മോ​ബ്, ദേ​ശ​ഭ​ക്തി ഗാ​നം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ റാ​ലി​ക്കു മി​ഴി​വേ​കി. എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, ബി​എ​ഡ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, റോ​ട്ട​റി കു​ടു​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

റാ​ലി​ക്കു ശേ​ഷം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ റോ​ട്ട​റി കാ​ർ​ഡ​മം സി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​മാ​ർ അധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ലെ എ​റ്റ​വും മി​ക​ച്ച എ​ൻ​സി​സി ബ​റ്റാ​ലി​യ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 33 കെ ​ബാ​റ്റാ​ലി​യ​നി​ലെ ക​മാ​ന്‍റിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ എ​ച്ച്. ഷു​ക്കൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

സൈ​നി​ക സേ​വ​ന​ത്തി​ൽനി​ന്നു സു​ബേ​ദാ​ർ മേ​ജ​റാ​യി 1988 ൽ ​വി​ര​മി​ച്ച കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​നെ എ​ൻ​സി​സി ക​മാ​ന്‍റിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ എ​ച്ച്. ഷു​ക്കൂ​ർ ആ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന വി​ജ​യ​ൻ, നെ​ടു​ങ്ക​ണ്ടം എ​സ്എ​ച്ച്ഒ ബി.​എ​സ്. ബി​നു, അ​ഡ്വ. ബേ​ബി ജോ​സ​ഫ്, ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ, യൂ​ൻ​സ് സി​ദ്ധി​ഖ്, ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ രാ​ജീ​വ് പു​ലി​യൂ​ർ, പി.​ജി. നി​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.