കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ മാ​തൃ​ക​യാ​ക്ക​ണം: തു​ഷാ​ർ ഗാ​ന്ധി
Wednesday, August 17, 2022 11:07 PM IST
തൊ​ടു​പു​ഴ: ത​ക​രു​ന്ന ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ൽ ഗാ​ന്ധി​യെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പൗ​ത്ര​ൻ തു​ഷാ​ർ ഗാ​ന്ധി. ജ​വ​ഹ​ർ​ലാ​ർ നെ​ഹൃ​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ മാ​യി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു സാ​ധി​ക്കു​മെ​ങ്കി​ലും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ​നി​ന്നു നെ​ഹ്റു​വി​നെ നീ​ക്കാ​ൻ ആ​ർ​ക്കും ആ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ടു​ന്പ​ന്നൂ​രി​ൽ​നി​ന്നു തൊ​ടു​പു​ഴ​യ്ക്കു ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ന​യി​ച്ച ആ​സാ​ദ് കി ​ഗൗ​ര​വ് യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. മാ​ത്യു, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​യി കെ. ​പൗ​ലോ​സ്, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, എം.​എ​ൻ. ഗോ​പി, എ.​പി. ഉ​സ്മാ​ൻ, സേ​നാ​പ​തി വേ​ണു, ഇ​ന്ദു സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വേ​ദി​ക്കു സ​മീ​പം ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ത​യാ​റാ​ക്കി​യ ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ തു​ഷാ​ർ ഗാ​ന്ധി 75 മ​ണ്‍​ചി​രാ​തു​ക​ൾ തെ​ളി​ച്ചു. രാ​വി​ലെ ഉ​ടു​ന്പ​ന്നൂ​രി​ൽ എ​ഐ​സി​സി സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ പെ​രു​മാ​ൾ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.