കാ​ഡ്സ് ഗ്രീ​ൻ​ഫെ​സ്റ്റി​ന് നാ​ളെ തു​ട​ക്കം
Sunday, April 21, 2024 3:40 AM IST
തൊ​ടു​പു​ഴ: പ​ത്താ​മു​ദ​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രീ​ൻ​ഫെ​സ്റ്റ് വി​ത്ത് മ​ഹോ​ത്സ​വം നാ​ളെ വെ​ങ്ങ​ല്ലൂ​ർ - മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പാ​സി​ലെ കാ​ഡ്സ് വി​ല്ലേ​ജ് സ്ക്വ​യ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് പി.​ജ. ജോ​സ​ഫ് എം​എ​ൽ​എ ഗ്രീ​ൻ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ള​നീ​ർ തെ​ങ്ങി​ൻ തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.

ത​രി​ശാ​യി​ക്കി​ട​ക്കു​ന്ന കൃ​ഷി​ഭൂ​മി ഏ​റ്റെ​ടു​ത്ത് ശാ​സ്ത്രീ​യ​വും വാ​ണി​ജ്യ പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ കൃ​ഷി​യി​റ​ക്കു​ന്ന ഹ​രി​തം മ​ധു​രം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റ​വ.​ ഡോ.​ സ്റ്റാ​ൻ​ലി കു​ന്നേ​ൽ നി​ർ​വ​ഹി​ക്കും.

കാ​ലിവ​ള​ർ​ത്ത​ൽ മേ​ഖ​ല​യി​ൽ മി​ക​വു തെ​ളി​യി​ച്ച കു​ട്ടി​ക്ക​ർ​ഷ​ക​രാ​യ മാ​ത്യു ബെ​ന്നി, ജോ​ർ​ജ് ബെ​ന്നി എ​ന്നി​വ​രെ ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ജി. രാ​ജ​ശേ​ഖ​ര​ൻ ആ​ദ​രി​ക്കും.

കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഹൈ​ബ്രീ​ഡ് പ​ച്ച​ക്ക​റിത്തൈ​ക​ളു​ടെ ശേ​ഖ​ര​വും ച​ക്ക വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള നാ​ട​ൻ ഭ​ക്ഷ്യ​മേ​ള​യും ഗ്രീ​ൻ​ഫെ​സ്റ്റി​ന്‍റ ഭാ​ഗ​മാ​ണ്. ഇ​തി​നു പു​റ​മേ എ​ല്ലാ ദി​വ​സ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളും സെ​മി​നാ​റും ന​ട​ക്കും.

23​ന് രാ​വി​ല 10ന് ​ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ക്കും. 10.30ന് ​ശാ​സ്ത്രീ​യ തെ​ങ്ങ് കൃ​ഷി​യും പ​രി​പാ​ല​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ റി​ട്ട. അ​ഗ്രി​ക​ൾ​ച്ച​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സൂ​സ​ൻ ബെ​ഞ്ച​മി​ൻ ക്ലാ​സ് ന​യി​ക്കും.

24ന് ​ന​ട​ക്കു​ന്ന ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന് പാ​ലാ മാ​ർ​സ്ലീ​വ മെ​ഡി​സി​റ്റി ഹോ​സ്പി​റ്റ​ൽ നേ​തൃ​ത്വം ന​ൽ​കും. 10.30ന് ​മ​ണ്ണി​ന്‍റെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ലൂ​ടെ അ​ധി​ക വി​ള​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ കൃ​ഷി റി​ട്ട. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ വി.​കെ.​ സ​ജി​മോ​ൾ ന​യി​ക്കും.

25ന് ​അ​ൽ അ​സ​ർ ദ​ന്ത​ൽ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ​ന്ത​രോ​ഗ നി​ർ​ണ​യ​ക്യാ​ന്പ് ന​ട​ക്കും. 10.30 ന് ​ഒ​രു ല​ക്ഷം രൂ​പ മു​ട​ക്കി ഒ​രു സം​രം​ഭം തു​ട​ങ്ങാം എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ലി​സ​മ്മ സാ​മു​വേ​ൽ ക്ലാ​സ് ന​യി​ക്കും.

26ന് ​മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ക്കും. 27ന് ​മൂ​ല​മ​റ്റം തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ.​ കെ.​ സാ​ജ​ൻ ജോ​സ് സെ​മി​നാ​ർ ന​യി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജേ​ക്ക​ബ് മാ​ത്യു, എ​ൻ.​ജെ.​ മാ​മ​ച്ച​ൻ, സ​ജി മാ​ത്യു, ജെ​യ്മോ​ൾ ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.