നി​യ​ന്ത്ര​ണംവി​ട്ട കാ​ർ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Monday, April 22, 2024 3:30 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: അ​റു​പ​ത്തി​ര​ണ്ടാം മൈ​ലി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വീ​ടി​ന്‍റെ ശു​ചി​മു​റി ഇ​ടി​ച്ചു ത​ക​ർ​ത്തു. വ​ണ്ടി​പ്പെ​രി​യാ​ർ കൃ​ഷി​ഭ​വ​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. കു​ടും​ബ​ത്തി​ലെ നാ​ലം​ഗസം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

തൊ​ട്ട​ക്ക​ര വീ​ട്ടി​ൽ ഓ​മ​ന റെ​ജി​യു​ടെ വീ​ടി​ന്‍റെ ശു​ചി​മു​റി കാ​ർ ഇ​ടി​ച്ചു ക​യ​റി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വാഹനം നി​യ​ന്ത്ര​ണം വി​ട്ട് ദേ​ശീ​യ പാ​ത​യോ​ര​ത്തെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ശു​ചി​മു​റി​യു​ടെ ഭി​ത്തി ഇ​ടി​ച്ചുത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ള​ത്തു​നി​ന്നു ത​മി​ഴ്നാ​ട് പൂ​ശാ​രം പെ​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല.