നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, April 22, 2024 3:30 AM IST
തൊടുപുഴ: വീ​ട്ടി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച നി​രോ​ധി​ത ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യും ബ്രൗ​ണ്‍ ഷു​ഗ​റും ക​ഞ്ചാ​വും സ​ഹി​തം യു​വാ​വി​നെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ത​ല​ക്കോ​ടം പ​ഴു​ക്കാ​കു​ളം സ്വ​ദേ​ശി ചെ​ന്പ​ര​ത്തി​ക്ക​ൽ വീ​ട്ടി​ൽ ചെ​ല്ല​പ്പ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ആ​ൽ​ബി​ൻ ജോ​സ​ഫി(23) നെ​യാ​ണ് പോ​ലീ​സ് പി​ടി കൂ​ടി​യ​ത്.

പ്ര​തി​യു​ടെ പ​ക്ക​ൽനി​ന്ന് 105 ഗ്രാം ​എം​ഡി​എം​എ, 700ഗ്രാം ​ക​ഞ്ചാ​വ്, 45 മി​ല്ലി ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​ർ എ​ന്നി​വ​യും 29,500 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി വ​സ്തു​ക്ക​ൾ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടു​ക്കി ഡാ​ൻ​സാ​ഫ് ടീ​മും തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് വീ​ട് റെ​യ്ഡ് ചെ​യ്ത് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ആ​ൽ​ബി​ൻ എ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് കി​ട​പ്പു മു​റി​യി​ൽനി​ന്നാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. കൂ​ടാ​തെ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, കു​പ്പി​ക​ൾ, ഇ​തു തൂ​ക്കാ​നു​ള്ള ചെ​റി​യ ത്രാ​സ്, പാ​യ്ക്ക് ചെ​യ്യാ​നു​ള്ള ചെ​റി​യ കൂ​ടു​ക​ൾ തു​ട​ങ്ങി​യ​വ​യും പി​ടി​കൂ​ടി.

ഇ​യാ​ളു​ടെ ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് ല​ഹ​രി സം​ഘ​ത്തി​ലെ കൂ​ട്ടാ​ളി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും പോ​ലീ​സ് ആ​രം​ഭി​ച്ചു. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.