വോ​ട്ട​ർ​മാ​രു​ടെ മ​നംനി​റ​ഞ്ഞ് ജോ​യ്സ് ജോർജ്
Monday, April 22, 2024 11:36 PM IST
തൊ​ടു​പു​ഴ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​വ​സാ​ന​ഘ​ട്ട പ​ര്യ​ട​നം ന​ട​ത്തി.

പ​ച്ച​ക്ക​റി തൈ​ക​ളും അ​ന്പും വി​ല്ലും ന​ൽ​കി സ്ഥാ​നാ​ർ​ഥി​യെ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ഹൈ​ക്കോ​ർ​ട്ട് ക​വ​ല, പു​ലി​മ​ല, അ​യി​രൂ​ർ പാ​ടം, കോ​ട്ട​പ്പ​ടി ഹൈ​സ്കൂ​ൾ, ചേ​റ​ങ്ങ​നാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

മു​ള​വൂ​ർ ജം​ഗ്ഷ​നി​ൽ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ജോ​യ്സ് ജോ​ർ​ജി​ന് എ​ട്ടാംക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ പൂ​ജ​യും പു​ണ്യ​യും ബോ​ട്ടി​ൽ ആ​ർ​ട്ടി​ൽ ഒ​രു​ക്കി​യ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്രം സ​മ്മാ​നി​ച്ചു.

പ​രീ​ക്ഷ ക​ഴി​ഞ്ഞ് ല​ഭി​ച്ച ഇ​ട​വേ​ള​ക​ളി​ലാ​ണ് ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്രം ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ ഇ​രു​വ​രും ചേ​ർ​ന്ന് വ​ര​ച്ച​ത്.

മു​ള​വൂ​ർ, കി​ഴ​ക്കേ​ക​ട​വ്, ആ​ട്ടാ​യം, പെ​രു​മ​റ്റം, ആ​നി​ക്കാ​ട് , അ​ടൂ​പ്പ​റ​ന്പ്, ര​ണ്ടാ​ർ കോ​ട്ട​പ്പു​റം, കി​ഴ​ക്കേ​ക്ക​ര, ചാ​ലി​ക്ക​ട​വ്, മാ​ർ​ക്ക​റ്റ്, വ​ണ്‍​വേ ജം​ഗ്ഷ​ൻ, കീ​ച്ചേ​രി​പ്പ​ടി, ഉ​റ​വ​ക്കു​ഴി, പു​ളി​ഞ്ചോ​ട്, എ​കെ​ജി ന​ഗ​ർ, വാ​ഴ​പ്പി​ള്ളി, തീ​ക്കൊ​ള്ളി​പ്പാ​റ, ക​ടാ​തി കു​ര്യ​ൻ മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ന്ന് ജോ​യ്സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം എ​ൽ​ഡി​വൈ​എ​ഫ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഷോ ​ന​ട​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ഹി​ളാ സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്.​ ബി​ജി​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.